കൈപ്പറ്റിയില്ലെങ്കിൽ ആർസി ബുക്ക് നേരേ മടങ്ങുക എറണാകുളത്തിന്..! കാര്യം അറിയാതെ വട്ടംകറങ്ങി നെട്ടോട്ടമോടി വാഹന ഉടമകൾ; മന്ത്രി ഗണേഷ്‌കുമാർ ഇടപെടണമെന്ന് ആവശ്യം

കോട്ടയം: ആർസിബുക്കുകൾ കൈപ്പറ്റാതെ മടങ്ങിയാൽ, നെട്ടോട്ടമോടുകയാണ് നാട്ടുകാർ. ആർസിബുക്കുകൾ കാർഡ് ആക്കിയതോടെ പ്രിന്റിങ് കേന്ദ്രീകൃതമാക്കുകയും കൊച്ചിയിൽ നിന്ന് നേരിട്ട് ഉടമസ്ഥന്റെ വിലാസത്തിലേയ്ക്ക് അയക്കുകയും ചെയ്തു തുടങ്ങിയതോടെയാണ് ആർസിബുക്ക് ഉടമകളുടെ നെട്ടോട്ടമുള്ള ഓട്ടം തുടങ്ങിയത്. ഇന്ന് കോട്ടയം ആർ.ടി ഓഫിസിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ആർസിബുക്ക് തേടി എത്തിയത് നെയ്യാറ്റിൻകര സ്വദേശിയാണ്. കോട്ടയത്ത് രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ പേര് മാറ്റിയ ശേഷം ഇദ്ദേഹത്തിന്റെ നെയ്യാറ്റിൻകരയിലെ വിലാസത്തിൽ ആർസിബുക്ക് എത്തിയിരുന്നു. എന്നാൽ, ഇദ്ദേഹം സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ആർസിബുക്ക് കൈപ്പറ്റാൻ സാധിച്ചില്ല.

Advertisements

ഇതേ തുടർന്ന് ആർസിബുക്ക് മടങ്ങുകയും ചെയ്തു. ഈ ആർസിബുക്ക് തേടിയാണ് ഇദ്ദേഹം കോട്ടയം ആർടി ഓഫിസിൽ എത്തിയത്. എന്നാൽ, ഇവിടെ എത്തിയ ശേഷമാണ് ആർസി ബുക്ക് മടങ്ങിയത് എറണാകുളം തേവരയിലെ കേന്ദ്രീകൃത പ്രിന്റിംങ് സെന്ററിലേയ്ക്കാണ് എന്ന് ഇദ്ദേഹം മനസിലാക്കിയത്. ഇതേ തുടർന്ന് ആർസിബുക്ക് ഏറ്റുവാങ്ങുന്നതിന് ഇദ്ദേഹം എറണാകുളത്തേയ്ക്ക് പോകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ നിരവധി ആളുകളാണ് ആർസി ബുക്ക് മടങ്ങുമ്പോൾ ആർടി ഓഫിസുകളിൽ കയറിയിറങ്ങുന്നത്. സംസ്ഥാനത്തെ ഏതു ആർടി ഓഫിസിലേയ്ക്കുമുള്ള ആർസിബുക്കുകൾ ഇപ്പോൾ പ്രിന്റ് ചെയ്ത് വരുന്നത് തേവരയിലെ കേന്ദ്രത്തിൽ നിന്നാണ്. ഈ ആർസുബുക്കുകൾ ഉടമസ്ഥർ കൈപ്പറ്റാതെ വരുമ്പോൾ അതത് ആർടി ഓഫിസുകളിലേയ്ക്കു മടക്കുകയാണ് എങ്കിൽ വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ ഇത് കൈപ്പറ്റാൻ സാധിക്കും. എന്നാൽ, കേന്ദ്രീകൃത സംവിധാനം വന്നതോടെ ഇത് സാധാരണക്കാർക്ക് ബുദ്ധിമുട്ടായെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ഇത് പരിഹരിക്കുന്നതിന് മന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.

Hot Topics

Related Articles