കോട്ടയം : മദ്യത്തിലെ വഴിയിൽ കേബിൾ ലൈൻ പൊട്ടി വീണു. ലൈൻ പൊട്ടിവീണത് അറിയാതെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേബിൾ കഴുത്തിൽ കുരുങ്ങിയെങ്കിലും ബൈക്കിന്റെ വേഗം കുറവായിരുന്നതിനാൽ ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടുകൂടി കോട്ടയം നഗര മധ്യത്തിൽ കല്യാൺ സിൽക്സിനു സമീപത്തുനിന്നും മാർക്കറ്റിലേക്ക് കിടക്കുന്ന ഇടവഴിയിൽ ആയിരുന്നു സംഭവം. ഈ ഇടവഴിയിലൂടെ ഇറങ്ങിയെത്തിയ സ്കൂട്ടർ യാത്രക്കാരന്റെ കഴുത്തിൽ പൊട്ടി വീണ കേബിൾ കുടുങ്ങുകയായിരുന്നു. റോഡിൻറെ മധ്യഭാഗത്ത് കിടന്ന കേബിൾ ഇയാളുടെ കഴുത്തിൽ കുരുങ്ങി. വേഗം കുറവായിരുന്നതിനാൽ യാത്രക്കാരൻ സ്കൂട്ടർ നിർത്തി. ഇതോടെയാണ് ഇയാൾ റോഡിൽ വീണ് അപകടം ഉണ്ടാകുന്നത് ഒഴിവായത്. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡിലാണ് അപകടകരമായ രീതിയിൽ കേബിൾ കിടക്കുന്നത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.