മലരിക്കൽ ആമ്പൽ വസന്തത്തിന് ആഗസ്റ്റ് 28 ന് തുടക്കമാകും; ജില്ലാ കളക്ടർ ജോൺ വി.സാമുവേൽ ഉദ്ഘാടനം ചെയ്യും

കോട്ടയം: ഈ വർഷത്തെ മലരിക്കൽ ആമ്പൽ വസന്തത്തിന് ആഗസ്റ്റ് 28 ന് തുടക്കമാകും. ആഗസ്റ്റ് 28 ന് ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ആമ്പൽ വസന്തം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിനാണ് ഉദ്ഘാടന പരിപാടി നടക്കുക. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അദ്ധ്യക്ഷനാകും. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലരിക്കൽ വീണ്ടും ആമ്പലിനായി ഉണരുന്നത്.

Advertisements

മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി 2018 ജനുവരി ഒന്നിനാണ് മലരിക്കൽ ജല ടൂറിസം കേന്ദ്രം ആരംഭിക്കുന്നതെന്ന് പദ്ധതി കോ ഓർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അറിയിച്ചു. ഗ്രാമീണ ടൂറിസം, അസ്തമയ കാഴ്ച്ച , തുടങ്ങി പരിമിത ലക്ഷ്യങ്ങൾ മാത്രമുണ്ടായിരുന്ന പദ്ധതിയെ വൻ മുന്നേറ്റത്തിലെത്തിച്ചത് ജല ടൂറിസമാണ്്. 1800 ഏക്കർ വിസ്തൃതിയിലുള്ള ജെ. ബ്ലോക്ക് പാടശേഖരത്തിൽ കഷി കഴിഞ്ഞപ്പോൾ വള്ളങ്ങൾ ഇറക്കി സഞ്ചാരികളെ ആകർഷിച്ചു. കുഷി കഴിഞ്ഞ പാടത്ത് ആഗസ്റ്റ് മാസമാകുമ്പോൾ ആമ്പൽ വളർന്ന് വെള്ളത്തിനു മീതെ ഉയരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടയിലേക്ക് വള്ളങ്ങൾ കടന്നു ചെല്ലുകയും സഞ്ചാരികൾ ആമ്പലുകൾ ചെന്നു തൊടുകയും ചെയ്തു. അതിനവസരമുണ്ടായ ജല ടൂറിസത്തിന്റെ ഉല്പന്നമാണു മലരിയ്ക്കൽ ആമ്പൽ വസന്തം. ജെ. ബ്ലോക്ക് – തിരുവായ്ക്കരി എന്നിങ്ങനെ രണ്ട് പാടങ്ങൾ: അതിലെ കർഷർക്ക് ആമ്പലുകൾ കൃഷിക്ക് തടസ്സമായ കളയാണ് ‘ കൃഷി നടക്കണമെങ്കിൽ അത് പറിച്ചു കളയണം.ഒക്ടോബർ മധ്യത്തോടെ കൃഷിക്കായി വെള്ളം വറ്റിക്കും. അതു വരെ രാവിലെ 9 മണി വരെ ആമ്പൽ പൂക്കളുടെ നിറഞ്ഞ സൗന്ദര്യം കാണാം.

മലരിക്കൽ ടൂറിസം സൊസൈറ്റി ജനകീയ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നു. രണ്ടു പാടങ്ങളുടേയും കൃഷിക്കാർ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. വിവിധ സഹകരണ ബാങ്കുകളും പദ്ധതിയുമായി കൈ കോർത്തിട്ടുണ്ട്. ആമ്പലുകൾ എല്ലാവർക്കും വന്നു് കാണാൻ വള്ളങ്ങൾ ഉണ്ട്. 120 ൽ പരം വള്ളങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. അവർക്ക് പ്രതിഫലം നൽകി സഞ്ചാരികൾക്ക് ആമ്പലുകൾക്കിടയിലൂടെ യാത്രയാകാം.

പാടം സ്വകാര്യ വ്യക്തികളുടേതാണ്. അതിൽ ഇറങ്ങി വരമ്പുകൾ ഇല്ലാതാക്കരുത്. പൂക്കൾ പറിച്ച് വിലക്കുന്നത് കുടുംബശ്രീക്കാരാണു് ‘ അതിനു് ചെറിയ വില കൊടുക്കണം. ഗ്രാമീണ ജനതക്ക് വരുമാനം കിട്ടുക കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രദേശത്ത് ഹരിത ടൂറിസമാണ് നടക്കുന്നത്. അതൊകൊണ്ടു തന്നെ ഭക്ഷണ പായ്ക്കറ്റുകൾ, പ്ലാസ്റ്റിക്ക് എന്നിവ വലിച്ചെറിയരുത്. അതു് കൊണ്ടു വരുന്നവർ തിരികെ കൊണ്ടുപോയി സഹായിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. ബാത്ത് റൂം സൗകര്യം വീടുകളിലുണ്ട്. പണം നൽകി ഉപയോഗിക്കാൻ സ്ഥലങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മതിയായ പാർക്കിംങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഈ വർഷം ആമ്പലുകൾ കൂടുതലുള്ളത് തെക്കുഭാഗത്തെ തിരുവായ്കരിയാണ്. ആദ്യത്തെ പാടം കടന്നു് രണ്ടാമത്തെ പാടത്തിൽ പോയാൽ അതു കാണാൻ സാധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.