കോട്ടയം വാകത്താനത്ത്  ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് പരാതി; ഓട്ടോ പാറമടക്കുളത്തിൽ മറിഞ്ഞതെന്ന് സംശയം : അഗ്നി രക്ഷാ സേനാസംഘം തിരച്ചിൽ ആരംഭിച്ചു

കോട്ടയം : കോട്ടയം വാകത്താനത്ത് ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് പരാതി. ഓട്ടോ പാറമട കുളത്തിൽ വീഴുന്നതാകാമെന്ന് സംശയം. പോലീസ് അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനാ സംഘം തിരച്ചിൽ ആരംഭിച്ചു. വാകത്താനം സ്വദേശിയായ അജേഷി (34) നെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് കൂടി കണ്ടതോടെയാണ് സംശയം ഉയർന്നത്.

Advertisements

തോട്ടയ്ക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അജേഷ് ബുധനാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയത്. പൊലീസ് സംഘം നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാറമടക്കുളത്തിൽ ഓട്ടോ റിക്ഷയുടെ സ്റ്റെപ്പിനി കണ്ടത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇവർ ആഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിച്ചു. ഓട്ടോ കുളത്തിൽ മറിഞ്ഞിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാകത്താനം പാറയ്ക്കാ മലയിലെ പാറമടക്കുളത്തിലാണ് അപകടം ഉണ്ടായത് എന്ന് സംശയിക്കുന്നത്. 

Hot Topics

Related Articles