കോട്ടയം : ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം വീടിന്റെ ബെഡ് റൂമിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസി (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്. ഇന്ന് രാവിലെ വീട്ടിലെ ബെഡ്റൂമിനുള്ളിൽ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയിൽ ലൂക്കോസിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാര്യ വിവരം ഗാന്ധിനഗർ പോലീസിൽ അറിയിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴുത്തു മുറിച്ചു ലൂക്കോസ് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹത തുടരുന്നു.