കോട്ടയം : മണിപ്പുഴയിലും പോളിടെക്നിക് കോളജിന് സമീപവും ഹൈമാസ്റ്റ് ലൈറ്റുകൾ തെളിഞ്ഞ് തുടങ്ങി. രണ്ട് ലൈറ്റുകളും ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. രണ്ട് ലൈറ്റുകളുടെയും സ്വിച്ച് ഓൺ ചെയ്താണ് ഉദ്ഘാടനം ചെയ്തത്. നഗരസഭ അംഗങ്ങൾ ആയ അഡ്വ. ഷീജ അനിൽ , ദീപ മോൾ , ജോസ് പള്ളിക്കുന്നേൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വിജി എം തോമസ് , നേതാക്കളായ ജോജി കുറത്തിയാടൻ , സി പി എം ഏരിയ സെക്രട്ടറി ശശികുമാർ എന്നിവർ പങ്കെടുത്തു.


എം സി റോഡരികിലാണ് രണ്ട് ലൈറ്റുകളും തെളിഞ്ഞ് തുടങ്ങിയത്. ജോസ് കെ മാണി എം പിയുടെ ആസ്ഥി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ രണ്ട് ലൈറ്റുകളും സ്ഥാപിച്ചത്. എം സി റോഡിൽ മണിപ്പുഴ ഇംഗ്ഷനിൽ നാല് ലക്ഷം രൂപ മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. പോളിടെക്നിക് കോളജിന് സമീപം പോർട്ട് റോഡിൽ സ്ഥാപിച്ചിരിക്കുന്നത് മിനി ഹൈമാസ്റ്റ് ലൈറ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഈ ലൈറ്റിന് രണ്ട് ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കോട്ടയം മുതൽ ചിങ്ങവനം വരെയുള്ള എം സി റോഡിൽ വിവിധ സ്ഥലങ്ങളിലാണ് ജോസ് കെ മാണി എംപിയുടെ ഫണ്ടിൽ ഉൾപ്പെടുത്തി ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.