കോട്ടയം മണിമലയിൽ സി പി ഐ അവിശ്വാസം കൊണ്ടുവന്നു : യു ഡി എഫ് പിൻതുണച്ചു : എൽ ഡി എഫ് അംഗത്തിന് എതിരായ അവിശ്വാസം പാസായി

മണിമല : പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെതിരെ സിപിഐ കൊണ്ടുവന്ന അവിശ്വാസം പാസായി. എൽ ഡി എഫ് ഭരിക്കുന്ന മണിമല പഞ്ചായത്തിൽ കേരള കോണ്ഗ്രസ് (എം) പ്രതിനിധി ആയ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുനി വര്ഗീസിനെതിരെ മുന്നണിയിലെ സിപിഐ പ്രതിനിധി ഇന്ദു പി ടി കൊണ്ടുവന്ന അവിശ്വാസം ഒന്നിനെതിരെ രണ്ട് വോട്ടുകൾക്ക് പാസായി ഇന്ന് പഞ്ചായത്ത് ഹാളിൽ നടന്ന നടന്ന അവിശ്വാസ വോട്ടെടുപ്പിൽ യു ഡി എഫ് ലെമുസ്‌ലിം ലീഗ് അംഗം ജമീല പി എസ് അവിശ്വാസത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. എന്നാൽ വോട്ട് രേഖപ്പെടുത്തിയത് സംബന്ധിച്ചു അവ്യക്തത ഉണ്ടെന്നു പറഞ്ഞു തർക്കം ഉണ്ടായതിനെ തുടർന്ന് വരണാധികാരി ആയ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി അന്തിമ ഫലപ്രഖ്യാപനതിനായി ഇലക്ഷൻ കമീഷന്റെ നിർദ്ദേശം തേടിയിരുന്നു.അതുപ്രകാരം രേഖപ്പെടുത്തിയ വോട്ടുകളുടെ ഉദ്ദേശ ലക്ഷ്യം പരിഗണിച്ചു അവിശ്വാസത്തെ അനുകൂലിച്ചു ചെയ്ത 2 വോട്ടുകളും സാധു ആയി പരിഗണിക്കാം എന്നു ഇലക്ഷൻ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് പ്രകാരം ഒന്നിനെതിരെ രണ്ട് വോട്ടുകൾക്ക് അവിശ്വാസ പാസായതായി
വരണാധികാരി ആയ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത്.

Advertisements

മുന്നണി ധാരണ പ്രകാരം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം കേരള കൊണ്ഗ്രെസ്സ് (എം) അംഗം സുനി വര്ഗീസ് രാജി വക്കാത്തതാണ് സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020ൽ അധികാരത്തിൽ വന്ന ഭരണ സമതിയിൽ ആദ്യ മൂന്ന് പ്രസിഡന്റ് സ്ഥാന സിപിഎമ്മിനും,വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ ക്കും,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം കേരള കൊണ്ഗ്രസിനും ആയിരുന്നു. അതു പ്രകാരം തുടക്കത്തിൽ സിപിഎം പ്രതിനിധി ജെയിംസ് പി സൈമൻ പ്രസിഡന്റായും ,സിപിഐ പ്രതിനിധി അതുല്യ ദാസ് വൈസ് പ്രസിഡന്റ് ആയും ,കേരള കോണ്ഗ്രസ് അംഗം സുനി വര്ഗീസ് സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ ആയും ഭരണം തുടങ്ങി മൂന്ന് വർഷത്തിന് ശേഷം സിപിഐ, സിപിഎം പ്രതിനിധികൾ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ 2023 ജനുവരിയിൽ രാജി വച്ചു.തുടർന്ന് 2 വർഷക്കാലം കേരള കോണ്ഗ്രസ് പ്രെസിന്റും,സിപിഎം വൈസ് പ്രസിഡന്റും ആയി കേരള കോണ്ഗ്രസില് ആദ്യ ഒരു വശം ബിനോയ്‌ വര്ഗീസ് പ്രസിഡന്റായി ബിനോയ്‌ രാജി വച്ചതിനെ തുടന് കേരള കൊണ്ഗ്രെസിലെ തന്നെ സിറിൽ തോമസ് ആണ് ഇപ്പോൾ മണിമല പഞ്ചായത്ത് പ്രസിഡന്റ്. കഴിഞ്ഞ വർഷം മുതൽ സിപിഐ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനം അവശ്യപ്പെടുന്നുണ്ടെങ്കിലും കേരള കോണ്ഗ്രസ് പ്രതിനിധി സുനി വര്ഗീസ് രാജി വക്കാൻ തയ്യാറായില്ല.
സിപിഐ പല തവണ മുന്നണിയിൽ വിഷയം അവതരിപ്പിച്ചപ്പോൾ എൻ ഡി എഫിൽ പങ്കെടുത്ത എൽ ഡി എഫ് കൺവീനറും,കേരള കോണ്ഗ്രസ് (എം)മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ സിപിഐ യുടെ ആവശ്യം ന്യായമാണ് അവർക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം നൽകാം എന്നു പറഞ്ഞതുമാണ്.തുടർന്നും കേരള കോണ്ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മറ്റി ചെയരമാൻ സ്ഥാനം രാജി വക്കാൻ തയ്യാറായില്ല. അതാണ് സിപിഐ അവിശ്വാസം കൊണ്ടുവരാൻ കാരണം.

സ്‌ഥലം എം എൽ എയും ചീഫ് വിപ്പുമായ ഡോ.എൻ ജയരാജനെ ഈ വിഷയം അറിയിച്ചെങ്കിലും പ്രശനത്തിൽ ഇടപെടില്ല എന്ന ആക്ഷേപം സിപിഐ ക്ക് ഉണ്ട്. തുടർന്നാണ് സിപിഐ പ്രതിനിധി ഇന്ദു പി റ്റി, സുനി വര്ഗീസ് നെതിരെ അവിശ്വാസം അവതരിപ്പിച്ചത്.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ
സിപിഐ -ഒന്ന്
മുസ്‌ലിം ലീഗ് ഒന്ന് കേരള കൊണ്ഗ്രെസ്സ് (എം) -ഒന്ന് എന്നിങ്ങനെ ആണ് കക്ഷി നില

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.