കോട്ടയം: കുമാരനല്ലൂരലെ ഡെൽറ്റാ കെ9 ൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി സംശയം. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ഗുണ്ടാസംഘത്തലവൻ അലോട്ടിയുടെ സംഘത്തിൽ ഉൾപ്പെട്ട ആർപ്പൂക്കര വില്ലൂന്നി ചിലമ്പത്ത്‌ശേരി വീട്ടിൽ റൊണാൾഡോ (ടുട്ടു – 20) , ഒപ്പമുണ്ടായിരുന്ന ജോർജ് എന്നിവരെ കുമാരനല്ലൂരിലെ നായ പരിശീലന കേന്ദ്രത്തിൽ നിന്നും പിടികൂടിയതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയം ബലപ്പെടുന്നത്. 18 കിലോ കഞ്ചാവ് പിടിച്ചെടുത്ത സ്ഥലത്ത് നിന്നും റോബൻ ജോർജ് രക്ഷപെടുകയായിരുന്നു. ഇവിടെയാണ് രാത്രിയിൽ റൊണാൾഡോയും സംഘവും എത്തി പരിശോധന നടത്തിയത്. ഇതാണ് സംശയം ഉയർത്തുന്നത്.
നായക്കളെയും, മീനുകളെയും മോഷ്ടിക്കാനാണ് റൊണാൾഡോയും സംഘവും ഇവിടെ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, ഇരുവരും എത്തിയത് നായക്കളെ മോഷ്ടിക്കാനല്ലെന്നും, ഇവിടെ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് എടുക്കാനാവാമെന്നും ഇവരുമായി അടുപ്പമുണ്ടായിരുന്നവർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് റൊണാൾഡോയുടെയുടെയും സംഘത്തിന്റെതുമാണെന്നും ഇവർ സംശയിക്കുന്നു. ഇതു സംബന്ധിച്ചു പൊലീസ് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തമാകൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഏറ്റുമാനൂരിനു സമീപത്തെ ഒരു വീട്ടിലായിരുന്നു റൊണാൾഡോയും സംഘവും കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എന്നാൽ, ഇവർ കഞ്ചാവ് സൂക്ഷിച്ച വീട്ടിലെ യുവാവ് ജോലി ലഭിച്ചു പോയതിനാൽ കഞ്ചാവ് സംഭരണ കേന്ദ്രം ഇവർ കുമാരനല്ലൂരിലേയ്ക്കു മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിൽ കുമാരനല്ലൂർ ഡെൽറ്റാ കെ9ൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത് റൊണാൾഡോയ്ക്കും സംഘത്തിനും വേണ്ടിയാണ് എന്നാണ് സംശയം ഉയരുന്നത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട റോബിൻ ജോർജിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലാണ് പരിശോധന ശക്തമായി തുടരുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.