എരുമേലിയിൽ വയോധികനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപം രക്തത്തുള്ളികൾ: മരണത്തിൽ ദുരൂഹത 

എരുമേലി: എരുമേലി മൂക്കൂട്ടുതറയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരനായ ഗോപിയെയാണ് (78) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം രക്തത്തുള്ളികളും കണ്ടെത്തി. എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles