ഭാരതത്തിൽ വികസന കുതിപ്പിനായി മോഡി തുടർഭരണം അനിവാര്യംതുഷാർ വെള്ളാപ്പള്ളി 

ഡൽഹി:ലോകത്തിലെ ഒന്നാമത്തെ ശക്തിയായി ഭാരതം മാറാൻ നരേന്ദ്രമോഡിയുടെ തുടർഭരണം അനിവാര്യമാണെന്ന് ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരള ഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു .ഡൽഹിയിൽ ബിഡിജെഎസ് പ്രദേശ് കേരള സെൽ .ഈസ്റ്റ് ഡൽഹി യിൽ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം  ‘

Advertisements

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ കേരളത്തിൽ അക്കൗണ്ട് തുറക്കുo. രാജ്യത്ത്എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു തുഷാർവ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ളതാണ്. മൂന്നുകോടി സഹോദരിമാർക്ക് ക്ഷേമനിധി ലഭ്യമാക്കുന്നതിനാണ്. ഉത്പാദനരംഗത്തും കാർഷികമേഖലയിലും നാം ഒന്നാമതാകും. ഇതു ചന്ദ്രയാനും മംഗൾയാനും ആദിത്യയാനും പൂർത്തികരിക്കുന്നതിനാണ്. കേരളത്തെ അഴിമതിയിൽനിന്നും അക്രമത്തിൽനിന്നും രക്ഷിക്കാൻകൂടിയുള്ളതാണ്. അതാണ് എല്ലാ സർവേകളിലും കേരളം നരേന്ദ്രമോദിക്കൊപ്പം ചേരാനാഗ്രിക്കുന്നതായി പറയുന്നതെന്ന് തുഷാർപറഞ്ഞു.ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; 

 ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമായി കണക്കാക്കുമെന്ന ചിലരുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന്,ഈ രാജ്യം ഇനിയും വിഭജിക്കാനാവില്ല. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ രാജ്യത്തെ വിഭജിക്കണമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും തുഷാർ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ അജണ്ടയെക്കുറിച്ച് ചിന്തിക്കണം. ഉത്തരേന്ത്യ തികച്ചും വ്യത്യസ്തമായ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന ബിആര്‍എസ് നേതാവ് കെ ടി രാമറാവുവിന്റെ പ്രസ്താവനയെയും തുഷാ ർ വിമര്‍ശിച്ചു. ആരെങ്കിലും ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണമെന്ന് പറഞ്ഞാല്‍ അത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിനു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘സംവരണ വ്യവസ്ഥകൾ മാറ്റുന്നതിനായി എൻ ഡി എ ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി ഭരണഘടന ഭേദഗതി ചെയ്യാൻ തക്ക ശക്തി പാർലമെന്റിൽ എൻഡിഎയ്ക്കുണ്ട്. എന്നാൽ എൻ ഡി എ ഒരിക്കലും അതിനു മുതിർന്നിട്ടില്ല. ആർട്ടിക്കിൾ 370, രാമക്ഷേത്രം, ഏക സിവിൽ കോഡ് തുടങ്ങി ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സങ്കൽപ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ ക്വോട്ട കുറച്ചാണ് മുസ്‌ലിംകൾക്ക് സംവരണം നൽകിയത്.

ഏക സിവിൽ കോഡ് കേന്ദ്രത്തിന്റെ വലിയ തീരുമാനം ആയിരുന്നു. മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങിയവയും. രാമക്ഷേത്രം എന്നും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് വിഷയമല്ല. കോൺഗ്രസ് വർഷങ്ങളായി ക്ഷേത്രനിർമാണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. മോദിജി എങ്ങനെയാണ് ഈ വിഷയം പരിഹരിച്ചതെന്ന് അവർ കണ്ടു. എന്നാൽ കോൺഗ്രസിന് ഇതൊരു തിരഞ്ഞടുപ്പ് വിഷയമാണ്. പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ വന്നില്ല. അവരുടെ വോട്ടുപ്രതീക്ഷകളെ അതു ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നു. അയോധ്യ സന്ദർശിക്കുന്ന പാർട്ടി നേതാക്കന്മാരെയും അണികളെയും അവർ പുറത്താക്കി. ഇക്കാര്യമെല്ലാം രാമ ഭക്തരിലുണ്ട്.

ഏക സിവിൽ കോഡ് എന്നത് എൻ ഡി എ അജൻഡയല്ല. അതു ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ അതു നടപ്പാക്കുമെന്നാണ് സങ്കൽപ്പ് പത്രയിൽ ഞങ്ങൾ പറയുന്നത്. വലിയ സാമൂഹിക പരിഷ്കരണമാണ് ഏക സിവിൽ കോഡ് എന്നും തുഷാർവ്യക്തമാക്കി.

ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയാക്കണ്ടി അധ്യക്ഷത വഹിച്ചു .സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ: സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണവും സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തിയൻ മുഖ്യ സന്ദേശവും നൽകി  ,ടി എസ് അനിൽ ,സി ഡി സുനിൽ ,ആർ കെ ജഗദീഷ് ,പ്രസന്നൻപിള്ള  ,  ഏ.കെ. ബാലകൃഷ്ണൻ,വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles