ബസിൽ കുഴഞ്ഞ് വീണ മെഡിക്കൽ കോളേജ് ജീവനക്കാരന് തുണയായി സ്വകാര്യ ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ: രക്ഷകരായത് ജോർജ്കുട്ടീസ് ബസ് ജീവനക്കാരും യാത്രക്കാരും 

കടുത്തുരുത്തി: സ്വകാര്യ ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞ് വീണ മെഡിക്കൽ കോളേജ് ജീവനക്കാരന് തുണയായി.  

Advertisements

കഴിഞ്ഞ ദിവസം വെള്ളൂർ -കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജോർജ്കുട്ടീസ് ബസിലാണ് സംഭവം. രാവിലെ 7.10 ന് വെള്ളുർനിന്നും സർവീസ് ആരംഭിച്ച ബസിൽ 7.20 ഓടെ വെള്ളുർ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് യാത്രക്കാരൻ കയറിയത്. ബസ് 8.20ന് അതിരമ്പുഴയിൽ എത്തിയപ്പോഴാണ് യാത്രക്കാരൻ കുഴഞ്ഞ് വീണത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻ തന്നെ ബസ് യാത്രക്കാർ കുടിക്കാൻ വെള്ളം നൽകിയെങ്കിലും കുഴഞ്ഞു പോയ യാത്രക്കാരനെ നേരെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ തന്നെ രോഗിയെ തിരിച്ചറിഞ്ഞ ആശുപത്രി ജീവനക്കാർ ഉടൻ തന്നെ പ്രാഥമിക ശുശ്രുഷ നൽകി. ബോധം മറഞ്ഞു പോകുകയായിരുന്ന രോഗിയെ നേരത്തെ തന്നെ ആശുപത്രിയിലെത്തിച്ചത് തുണയായെന്നും ഡോക്ടർമാർ പറഞ്ഞു.  ബസ് ഡ്രൈവർ വൈക്കം സ്വദേശി സൂര്യനും, കണ്ടക്ടർ കടുത്തുരുത്തി സ്വദേശി ജെയിനും സോഷ്യൽ മീഡിയയിലും മറ്റും അഭിനന്ദന പ്രവാഹമാണ്.

Hot Topics

Related Articles