കോട്ടയം : ജനറൽ ആശുപത്രിയിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആവണി തെന്നൽ ഓണഘോഷത്തിന് വിവിധ ഡിപ്പാർട്ട്മെന്റ്കളിലായി പൂക്കള മത്സരത്തോടെ തുടക്കമായി വാർഡ് നാല് അഞ്ച്, ആറു, നേഴ്സിംഗ് സുപ്രണ്ട് ഓഫീസ്, രോഗികൾ എന്നിവർ ചേർന്ന് ഒരുക്കിയ പൂക്കളത്തിനാണ് ഒന്നാം സമ്മാനം.നാളെ ഓണസദ്യയും വിവിധ കലാപരിപാടികളോടെ ഈ വർഷത്തെ ഓണഘോഷ പരിപാടികൾ അവസാനിക്കും സൂപ്രണ്ട് ഡോക്ടർ ആർ ബിന്ദുകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ശാന്തി, ആർ എം ഒ ഡോക്ടർ ആശ പി നായർ,സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോക്ടർ വിനോദ്, സ്റ്റാഫ് സെക്രട്ടറി ജെസ്സി ആന്റണി ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി അംഗം. പികെ ആനന്ദക്കുട്ടൻ,നേഴ്സിംഗ് സുപ്രണ്ട്മാരായ ഷൈല, സുമ, മായ എന്നിവർ നേതൃത്വം നൽകി.