കോട്ടയം : വികസനത്തിന്റെ പേര് പറഞ്ഞു കുംഭകോണം നടത്തുകയും നികുതി ഇനത്തിൽ ജനങ്ങളിൽ നിന്ന്പിടിച്ചുപറിക്കുകയുമാണ് പിണറായിസർക്കാർ ചെയ്യുന്നതെന്ന് കെ. പി. സി. സി. നിർവാഹക സമിതി അംഗവും മുൻ ഡി. സി.സി.പ്രസിഡന്റമായ അഡ്വ. ടോമി കല്ലാനീ ആരോപിച്ചു. ജനജീവിതം ഇത്ര മാത്രം ദുസ്സഹമായ ഒരു കാലഘട്ടം സമീപകാല കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.അഴിമതിയും സ്വജന പക്ഷപാതവും പിടിപ്പുകെടും കേരള സർക്കാരിന്റെ മുഖമുദ്ര ആയിരിക്കുവാണ് എന്നും കല്ലാനീ പറഞ്ഞു.
കേരള പ്രദേശ്ഗാന്ധിദർശൻവേദി കോട്ടയംജില്ലാകമ്മിറ്റിയുടെനേതൃത്യത്തിൽ കെട്ടിട നികുതി, കെട്ടിടപെർമിറ്റ് ഫീസ് വർദ്ധനവ്,വിലകയറ്റം എന്നിവയിൽപ്രതിഷേധിച്ചുകൊണ്ട്ഏറ്റുമാനൂർനഗരസഭാപടിക്കൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരം ഉത്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ടോമികല്ലാനീ.ഗാന്ധിദർശൻവേദിജില്ലാപ്രസിഡന്റ് പ്രസാദ്കൊണ്ടൂപറമ്പിൽഅധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.ഹരിദാസ് മുഖ്യപ്രഭാഷണംനടത്തി.വിഷ്ണു ചെമ്മുണ്ടവള്ളി,ഗ്രേ ഷ്യസ്പോൾ,സജിതടത്തിൽ ,ബിജു കൂമ്പിക്കൽ, സുധാകരൻ നായർ , സക്കീർ ചങ്ങംപ്പള്ളി, മായാദേവി ഹരികുമാർ,വി എസ് വിശ്വനാഥൻ നായർ , അജിത ഷാജി,ഐസക്ക് പാടിയത്തു്,രവികുമാർ , ജയശ്രീ ഗോപിക്കുട്ടൻ, രാജു പ്ലാക്കിത്തൊട്ടിയിൽ, ഗോപൻ പാടകശ്ശേരി,ശശി മുണ്ടക്കൻ, ബിജു നാരായൺ , ഷിജോപറവേലി, റെജി പട്ടിത്താനം എന്നിവർ സംസാരിച്ചു.