എറണാകുളം : തീരദേശത്തെ സംരക്ഷിക്കാൻ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം ഉയരണമെന്ന് കെ. ജെ മാക്സി എം എൽ എ.കേരള യുത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തീരദേശത്ത് താമസിക്കുന്ന മത്സ്യ തൊഴിലാളികൾ സാധാരണക്കാരാണ്. അന്നന്നത്തെ ആഹാരത്തി നായി കഷ്ടപ്പെടുന്നവർ ആണ് അവർ. എന്നാൽ , നാടിന് ഒരു പ്രശ്നം ഉണ്ടായാൽ അവർ ഒറ്റെക്കെട്ടായി രംഗത്തിറങ്ങും. അങ്ങനെ നാടിന് വേണ്ടി ജീവിക്കുന്നവരുടെ ജീവിതത്തിൽ ഭീഷണി ഉണ്ടായാൽ കേരളം ഒറ്റകെട്ടായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് എറണാകുളം ജില്ലയിലെ ചെറായി , ഗോശ്രീ , കൊച്ചി , കണ്ണമാലി , ചെല്ലാനം , നായരമ്പലം എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകി. മെയ് ഒന്നിന് കാസർകോട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്ത യാത്ര ഒൻപത് ജില്ലകളിലെ പര്യടനം പൂർത്തിയാക്കി മെയ് ഒൻപതിന് തിരുവനന്തപുരത്ത് സമാപിക്കും.
കേരള യൂത്ത്ഫ്രണ്ട് (എം) എറണാകുളം ജില്ലാ പ്രസിഡൻ്റ് ജോജസ് ജോസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്(എം) എറണാകുളം ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ
നേതാക്കളായ ബാബു ജോസഫ്, വി വി ജോഷി,, എം എം ഫ്രാൻസിസ്, വർഗീസ് ജോർജ് പൈനാടത്ത്, സാജൻ തൊടുക, ടി എ ഡേവിഡ്,ജോസി പി തോമസ് യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള ഭാരവാഹികളായ ബിജു ടി ജെ, ജോഷ്വ പി എക്സ്, റോണി ജോൺ, ടോബി മാമ്പള്ളി,മാർട്ടിൻ മുണ്ടാടൻ, ജേക്കബ് ജോർജ്, മേരി ഹർഷാ,കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ഭാരവാഹികളായ ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ഷിബു തോമസ്, അനൂപ് കെ ജോൺ, ബ്രൈറ്റ് വട്ടനിരപ്പിൽ,മാത്യു നൈനാൻ, ജോഷ്വാ രാജു, ബിജോ പി ബാബു, മജു പൊക്കാട്ട്, ജെസ്സൽ വർഗീസ്, സുരേഷ് മുതുവണ്ണച്ച,അബേഷ് അലോഷ്യസ്, റനീഷ് കാരിമറ്റം, ബിനിൽ എൽദോ, അമൽ ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.