കോട്ടയം നഗരമധ്യത്തിലെ കെട്ടിടത്തിനുള്ളിൽ ഒരാഴ്ച കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ ; പൂച്ചയെ രക്ഷിച്ച നാട്ടുകാർ കണ്ടത് മറ്റൊരു പൂച്ചയുടെ അസ്ഥികൂടം : വീഡിയോ കാണാം

കോട്ടയം : കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിന് സമീപം നഗരമധ്യത്തിലെ കെട്ടിടത്തിനുള്ളിൽ ഒരാഴ്ചയിലേറെ കുടുങ്ങിക്കിടന്ന പൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ. കോടിമത പള്ളിപ്പുറത്ത് കാവിന് സമീപത്തെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ പൂച്ചയെയാണ് നാട്ടുകാർ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച് രക്ഷിച്ചത്. അഗ്നിരക്ഷാ സേന അധികൃതർ പൂച്ചയെ രക്ഷിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് നാട്ടുകാർ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച് പൂച്ചയെ രക്ഷിച്ചത്.

Advertisements

കോട്ടയം കോടിമതയിൽ ന്യൂ ബെൻസ് ഓട്ടോമൊബൈൽസിന് സമീപത്തെ കെട്ടിടത്തിനുള്ളിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്. ഒരാഴ്ചയിൽ ഏറെയായി കെട്ടിടത്തിനുള്ളിൽ പൂച്ചക്കുട്ടി കരയുന്ന ശബ്ദം കേട്ട് സമീപത്തെ പരുത്തിക്കുളം പ്രിന്റേഴ്സിന്റെ ഉടമയും മൃഗസ്നേഹിമായ ബിന്ദു സുരേഷാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടർന്ന് , വ്യാപാരി വ്യവസായി സമിതി കോടിമത യൂണിറ്റ് സെക്രട്ടറി രാജേഷ് മേനോന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സ്ഥലത്ത് പരിശോധന നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ എറണാകുളത്ത് താമസിക്കുന്ന കെട്ടിടം ഉടമകളെ രാജേഷ് മേനോൻ വിവരമറിയിച്ചെങ്കിലും ഇവർ സ്ഥലത്ത് എത്താനോ കെട്ടിടം തുറക്കുന്നതിന് അനുമതി നൽകാനോ തയ്യാറായില്ല. തുടർന്ന് രാജേഷ് അഗ്നിരക്ഷാസേനയും കോട്ടയം വെസ്റ്റ് പോലീസിനെയും ജില്ലാ കളക്ടറെയും വിവരം അറിയിച്ചു. കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചു പൂച്ചയെ രക്ഷിക്കണം എന്നായിയിരുന്നു ഇവരുടെ ആവശ്യം. എന്നാൽ കെട്ടിടം ഉടമയുടെ സമ്മതപത്രം ഇല്ലാതെ ഇത് ചെയ്യാനാവില്ല എന്ന നിലപാട് അഗ്നിരക്ഷാസേന അധികൃതർ സ്വീകരിച്ചു. തുടർന്ന് രാജേഷ് കെട്ടിടം ഉടമയെ വിളിക്കുകയും പൂട്ട് പൊളിക്കുന്നതിന് വാക്കാൽ സമ്മതം വാങ്ങുകയും ചെയ്തു. പൊളിക്കുന്ന കൂട്ട് പുനസ്ഥാപിച്ചു നൽകുമെന്ന് ഉറപ്പിന്മേലാണ് ഇവർ ഇത് പൊളിക്കാൻ അനുവാദം നൽകിയത്. 

ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ പി.കെ ജയശ്രീയെ അറിയിക്കുകയും ഇവർ കെട്ടിടത്തിനുള്ളിൽ കയറി പൂച്ചയെ പുറത്തെടുത്ത് രക്ഷിക്കുന്നതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ കെട്ടിടം സമ്മതപത്രം രേഖാമൂലം വേണമെന്ന് ആവശ്യപ്പെട്ട് അഗ്നി രക്ഷാസേന അധികൃതർ രക്ഷാപ്രവർത്തനത്തിൽ നിന്നും വിട്ടു നിന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസിനെ നാട്ടുകാർ വിവരം അറിയിച്ചു.  വെസ്റ്റ് പോലീസ് സ്റ്റേഷൻ പി ആർ ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും പൂട്ടു പൊളിച്ച് അകത്തു കടന്നു പൂച്ചയെ രക്ഷിക്കുകയും ചെയ്തു. ഈ സമയം സമാന രീതിയിൽ കെട്ടിടത്തിനുള്ളിൽ പെട്ട പൂച്ചയുടെ അസ്ഥികൂടമാണ് നാട്ടുകാർക്ക് കാണാനായത്. 

Hot Topics

Related Articles