കോട്ടയം : കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകയോഗം നടത്തി. പ്രസിഡന്റ് ജയ്ജിൻ കെ. ജോജിയുടെ അധ്യക്ഷതയിൽ കടുത്തുരുത്തി ഐ എൻ ടി യു സി ഭവനിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്സ് മുഖ്യപ്രഭാഷണം നടത്തി. കലാ-കായിക, കലാലയ യൂണിയൻ രംഗങ്ങളിലെ പ്രതിഭകളെ യോഗത്തിൽ ആദരിച്ചു.



ദിനചാരണത്തിന്റെ ഭാഗമായിതന്നെ കെ.എസ്.യു സ്ഥാപകനേതാവ് എം. എ ജോണിന്റെ കബറിടത്തിൽ ഒരുക്കിയ സ്മൃതിസംഗമം സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ എഡ്വിൻ അപ്പോഴിപ്പറമ്പിൽ, ആന്മരിയ ജോർജ്, യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കളായ ശരത് ശശാങ്കൻ, ജിതിൻ ജോർജ്,ജോൺസി, ആഷിൻ, അരവിന്ദ് എന്നിവർ നേതൃത്വം നൽകി. മാഞ്ഞൂർ, മരിയൻ സൈന്യം കരുണാലയത്തിൽ പ്രവർത്തകർ സ്നേഹവിരുന്ന് ഒരുക്കി.