കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 23 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന കെജി കോളേജ്, കടവുംഭാഗം, ബിഎസ്എൻഎൽ, കിളിമല, ചെമ്പൻ കുഴി, മഞ്ഞാടി ടെമ്പിൾ, കക്കാട്ടുപടി, പറുതലമറ്റം, പുളിഞ്ചോട്, വെണ്ണിമല നോങ്ങൽ, വെണ്ണിമല, വെണ്ണിമല ജിസാറ്റ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല, വനാഹെയിം റിസോർട്ട്,കാരികാട് ടോപ്പ്, വെള്ളികുളം, മാർമല, ഒറ്റയീട്ടി, മലമേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഇളങ്കാവ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും താഴത്തങ്ങാടി, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോർമറുകളിൽ 11 മണി മുതൽ 1 മണി വരെയും തരകൻ, ഇവ, ST മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി ട്രാൻസ്ഫോർമറുകളിൽ 2 മണി മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൂത്തുട്ടി, ഹീറോ കോട്ടിങ്, ഈപ്പെൻസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറക്കൽച്ചിറ , അരൂപ് കോടിമത , അസോസിയേറ്റഡ് , ഗോകുലം കീര്‍ത്തി ടൈൽസ് , കൊണ്ടോടി , കുറുപ്പ് ടവർ , പുകടിയിൽ പാടം , എസ് എഫ് എസ് ട്രാക്വ യിൽ , സുമംഗലി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ദയറാ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ടൗൺ വെസ്റ്റ് ,കല്ലുകാട്, പയ്യപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മണർകാ ട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, ഹോസ്പിറ്റൽ, വി കെ ടവർ, അനർട്ട് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 02:00 വരെ വാഴക്കൻ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാളിയേക്കൽപ്പടി , മണികണ്ഠവയൽ സാംസ്കാരികനിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:30 വരെയും രേവതിപ്പടി , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എൻ എസ് എസ് ഹെഡ് ക്വാർട്ടേഴ്‌സ്, റെഡ് സ്‌ക്വയർ, എൻ എസ് എസ് ഹോസ്റ്റൽ, കെ ഡബ്യു എ ( എച്ച്ടി) , ഡൈൻ, സ്വപ്ന ചുടുകാട എന്നീ
ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇറ്റലിമഠം , കൊച്ചു റോഡ് നമ്പർ വൺ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയും കുരിയച്ചൻ പടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ 10. 30 വരെയും മടുക്കുംമൂട്, ഇടിമണ്ണിക്കൽ ,കളരിക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകുന്നേരം 4 മണി വരെയും വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടനാട്, മഴുവഞ്ചേരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കണ്ണന്ത്രപ്പടി, മലകുന്നം, ആനക്കുഴി, കോയിപ്പുറം, ഇളങ്കാവ്, അമ്പലക്കോടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ 12 മണി വരെയും വൈദ്യുതി മുടങ്ങും.