കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ആറ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയകുളം, മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ പത്ത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ,സെൻറ് ജോസഫ് മില്ല്, ഉദയ, നന്മ, ചേർപ്പുങ്കൽ ഹൈ വേ, പ്രാർത്ഥന ഭവൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചാഴിക്കാടൻ ടവർ, ചാത്തുണ്ണി പാറ, കുട്ടിപ്പടി, വില്ലേജ്, എടയാടി, പാരമൗണ്ട്, മലങ്കര, ജീവധാര, വെസ്കോ നോർവിച്ച്, പാരഗൺ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9. 00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതിമുടങ്ങും.
കുമരകം സെക്ഷന്റെ പരിധിയിൽ ചക്രം പടി, എസ് എൻ, കോളേജ്, ഗൊങ്ങിണ്ടി ക്കരി, ബാങ്കു പടി, കെ വി കെ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട്4.00 മണി വരെ എ ബി സി കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിവൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പന്നിയാമറ്റം ട്രാൻസ്ഫോർമറിൻ്റെ കീഴിൽ രാവിലെ 09:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളുക്കുട്ട, മുക്കാട് എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിസ്ഭവൻ ഔട്ട്, കോട്ടമുറി, ഐ ടി ഐ എന്നീ ട്രാൻസ്ഫോർമറുകളിൽ എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുല്ലാത്തുശേരി, അലക്സ്‌കോ, മാവിളങ്ങ് നമ്പർ വൺ, പെരുമാചേരി. എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ 6 റാം മൈൽ, തഴക്കവയൽ, പുതുശ്ശേരി തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തട്ടാൻ കടവ്, മാളികപ്പടി മീനടം പഞ്ചായത്ത് ഭാഗങ്ങളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.