കോട്ടയം : കോട്ടയം മര്യാത്തുരുത്തിലെ അൽമഇദ കുഴിമന്തിക്കടയിൽ നിന്നും വിതരണം ചെയ്തത് പഴകിയ കുഴിമന്തി എന്ന് ആരോപണം. രണ്ട് ഫാമിലി അടക്കം അഞ്ചാളം പേരാണ് ഹോട്ടലിൽ പരാതിയുമായി എത്തിയത്. കുഴിമന്തിക്കടയിൽ നിന്നും ഇന്നലെയും ഇന്നുമായി ഭക്ഷണം വാങ്ങിയവരാണ് പരാതി ഉയർത്തിയത്. ഹോട്ടലിൽ നിന്നും വാങ്ങിയ കുഴിമന്തിയിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതായാണ് പരാതി. തിരുവോണ ദിവസമാണ് മള്ളുശ്ശേരി സ്വദേശികളായ യുവാക്കൾ ഹോട്ടലിൽ നിന്നും രണ്ട് കുഴിമന്തി വാങ്ങിയത്. ഭക്ഷണം കഴിച്ചു തുടങ്ങിയ ശേഷമാണ് കുഴിമന്തിയിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് ഇവർ ഹോട്ടലിനെ സമീപിച്ചെങ്കിലും ഇവർ കൃത്യമായി മറുപടി പറഞ്ഞില്ല.
തുടർന്ന് , ഭക്ഷണം വാങ്ങിയവർ ഇതിനിടെ ഹോട്ടലിന് മുന്നിൽ എത്തി പ്രതിഷേധിച്ചു. ഇതിനിടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ ഭക്ഷണം വാങ്ങിയ രണ്ട് കുടുംബവും പരാതിയുമായി ഹോട്ടലിന് മുന്നിൽ എത്തി. എന്നാൽ , ചിക്കനിലുണ്ടായ തകരാറാണെന്നും , തങ്ങളുടെ പ്രശ്നമല്ലെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. എന്നാൽ, ഹോട്ടലിന് മുന്നിൽ ഉപഭോക്താക്കൾ പ്രതിഷേധവുമായി എത്തി. വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സംഘവും നഗരസഭ അധികൃതരും ഹോട്ടലിൽ എത്തിയിരുന്നു.