ചിങ്ങവനം : മണിപ്പുഴയിൽ പുതുതായി ആരംഭിച്ച വ്യാപാര കേന്ദ്രത്തിൽ നിന്നും അനിയന്ത്രിതമായി ദേശീയപാതയിലേക്ക് വാഹനങ്ങൾ വന്ന് പോകുന്നത് മൂലം ജില്ലാ കേന്ദ്രത്തിലേക്ക് സമയബന്ധിതമായി വന്ന് പോകുന്നതിന് സാധ്യമല്ലാത്ത തരത്തിൽ ജനജീവിതംദുസ്സഹമായിരിക്കുകയാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് ആരോപിച്ചു.കുത്തക കമ്പിനി ദേശീയ പാതാ അതോറിറ്റിയുടെ അനുമതി ലഭ്യമാക്കിയാണോ ഇത് ആരംഭിച്ചതെന്ന് വ്യക്തമാക്കണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ട ഏജൻസികൾ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് പ്രസിഡൻ്റ് പ്രവീൺ ദിവാകരൻ ,ജനറൽ സെക്രട്ടറി ജിമ്മി തോമസ് എന്നിവർആവശ്യപ്പെട്ടു.
Advertisements