കോട്ടയം മൂലവട്ടത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ സ്കൂട്ടറിടിച്ച് മൂന്നു പേർക്ക് പരിക്ക് ; പരിക്കേറ്റത് കാറിനുള്ളിലിരുന്ന വീട്ടമ്മയ്ക്ക് 

കോട്ടയം : മൂലവട്ടത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ സ്കൂട്ടറിടിച്ച് കാർ യാത്രക്കാരി അടക്കം മൂന്നു പേർക്ക് പരിക്ക്. കടുവാക്കുളം സ്വദേശിയായ വീട്ടമ്മയ്ക്കും , മനോരമ തോപ്പ് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisements

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കോട്ടയം മൂലവട്ടം മേൽപ്പാലത്തിന് സമീപത്തെ ഡിസ്പെൻസറിയ്ക്ക് മുന്നിൽ അപകടം ഉണ്ടായത്. ദിവാൻകവല ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടർ ദിശ തെറ്റിയെത്തി കാറിൽ ഇടിക്കുകയായിരുന്നു. കാറിനുള്ളിൽ ഇടിക്കുകയായിരുന്ന വീട്ടമ്മ ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ നിന്നും തെറിച്ച് പുറത്തേയ്ക്ക് വീണു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതു വഴി എത്തിയ വാഹനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് മണിപ്പുഴ – ദിവാൻ കവല റോഡിൽ ഗതാഗത തടസവും ഉണ്ടായി. 

Hot Topics

Related Articles