ജില്ലാതല ക്ഷീരദിനം ആഘോഷിച്ചു: ആഘോഷമായി ക്ഷീരോത്സവം

കോട്ടയം: “Lets Celebrate the power of diary” എന്ന ആപ്ത വാക്യത്തിൽ ലോകമെമ്പാടും ആഘോഷിച്ച ക്ഷീരദിനത്തിന്റെ തുടർച്ചയെന്നോണം കുടുംബശ്രീ ജില്ലാ മിഷൻ നടത്തിവന്ന ക്ഷീരോത്സവം ആഘോഷമായി. വിവിധ സിഡിഎസ് കളിൽ ക്ഷീര വാരാചരണം നടന്നു.

Advertisements

പാലിന്റെ പോഷക ഗുണങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷീര ദിനാഘോഷം നടത്തിയത്. പരിപാടിയിൽ പങ്കെടുത്ത ഓരോ സി ഡി എസിലെയും മികച്ച ക്ഷീര കർഷകരെ ആദരിച്ചു. കൂടാതെ അംഗൻവാടിയിലെ കുട്ടികൾക്കായി ക്ലസ്റ്ററിലെ ക്ഷീരകർഷകരിൽ നിന്നും കളക്ട് ചെയ്ത പാൽ ഉപയോഗിച്ച് പായസവും പേടയുടെയും ഗുലാബ് ജാമും ഉണ്ടാക്കി നൽകുകയും, ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കായി ക്ഷീരകർഷകരിൽ നിന്നും പ്രൊഡ്യൂസർ ഗ്രൂപ്പുകളിൽ നിന്നും കളക്ട് ചെയ്ത ശുദ്ധമായ പാൽ നൽകുകയും ചെയ്തു. എച്ച് സി ആർ പി മാർ, ചെയർപേഴ്സൺസ്, അക്കൗണ്ടന്റേഴ്‌സ്, സിഡിഎസ് മെമ്പർമാർ, ഉപജീവന ഉപസമിതി കൺവീനർമാർ, ബ്ലോക്ക് കോഡിനേറ്റേഴ്‌സ്, എന്നിവർ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ജൂൺ ഒന്നു മുതൽ അഞ്ചു വരെയാണ് ജില്ലയിൽ ക്ഷീര വാരാചരണം നടന്നുവന്നത്.

Hot Topics

Related Articles