എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ അമിത വേഗത്തിൽ എത്തിയ വാഹനം വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി : പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ : മദ്യ ലഹരിയിലായ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ 

കോട്ടയം : എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ അമിത വേഗത്തിൽ എത്തിയ വാഹനം വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. കാറോടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ പരിക്കേറ്റ മറിയപ്പള്ളി സ്വദേശി ആനന്ദം പ്രസന്നനെ (55) ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും ഇവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 

Advertisements

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ , എതിർ ദിശയിൽ ദിശയിൽ നിന്നും എത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റി. ഇതോടെ റോഡരികിലൂടെ നടന്ന് റേഷൻ കടയിലേയ്ക്ക് പോയ ആനന്ദത്തെ ഇടിച്ചു തെറിപ്പിച്ചു. കാറിന്റെ ബോണറ്റിൽ ഇടിച്ച് തെറിച്ച് ഉയർന്ന് പൊങ്ങിയ ആനന്ദം റോഡിൽ തെറിച്ച് വീണു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം ഇവിടെ പെട്ടി ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന സി ഐ ടി യു പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരുമായ കൺവീനർ രാജേഷ് , അഖിൽ , സുനി , ജയിച്ചൻ എന്നിവർ ചേർന്ന് പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറായ യുവാവിനെ വിളിച്ചു വരുത്തി. തുടർന്ന് ഇയാളുടെ ഓട്ടോറിക്ഷയിൽ പരിക്കേറ്റ ആനന്ദത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരോട് കാർ ഡ്രൈവർ തട്ടിക്കയറാൻ ശ്രമിച്ചതായി അസഭ്യം വിളിച്ചതായും പരാതിയുണ്ട്. കാറിനുള്ളിൽ സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇവരെയുമായാണ് ഇയാൾ അമിതവേഗത്തിൽ വാഹനം ഓടിച്ചത്. കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികളും ബിയർ കുട്ടികളും ഗ്ലാസ്സുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു. 

Hot Topics

Related Articles