കോട്ടയം : കോട്ടയം നഗരസഭയുടെ തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ കരാറായി. ഒരുകോടി 10 ലക്ഷം രൂപയ്ക്കാണ് ലേലം പിടിച്ചത്. കൊല്ലം കേരളപുരം അലയൻസ് സ്റ്റീൽ ആണ് കരാർ പിടിച്ചത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള നഗരസഭ ഷോപ്പിങ്ങ് കോംപ്ളക്സ് കെട്ടിടം ബലക്ഷയത്തെ തുടർന്നാണ് പൊളിക്കാൻ തീരുമാനിച്ചത്. കെട്ടിടം പൊളിക്കാനായി ലേലം നടത്തിയപ്പോൾ അൻപതോളം കമ്പനികൾ ആണ് ലേലത്തിൽ പങ്കെടുത്തത്. ലേലത്തിൽ 1.10 കോടി രൂപയാണ് ലേലം വിളിച്ചത്. ഇതിൽ രേഖാമൂലം നൽകിയ ടെൻഡറുകളും ഉണ്ടായിരുന്നു. എന്നാൽ , ഇത് ലേലത്തുകയേക്കാൾ അധികം ആകാതിരുന്നതിനാലാണ് ഇപ്പോൾ കൊല്ലം സ്വദേശികൾക്ക് ലേലം അനുവദിച്ചത്.
Advertisements