കോട്ടയം : ആപ്പിൽ വണ്ടി ഓടിയെത്തുന്ന കാലത്ത് തിരുനക്കരയിൽ മുഴങ്ങുകയാണ് ലാൻഡ് ഫോണിന്റെ നിലവിളി ശബ്ദം. മരണം കാത്തുകിടക്കുന്ന തിരുനക്കരയിലെ ടാക്സി സ്റ്റാൻഡിനുള്ളിൽ ചിലയ്ക്കുന്ന ലാൻഡ് ഫോൺ ഇനി എത്ര നാൾ ഉണ്ടാകും എന്ന് ആശങ്ക ബെല്ലടിയെക്കാൾ ഉച്ചത്തിൽ ഡ്രൈവർമാരുടെ ഹൃദയത്തിൽ മുഴങ്ങി കേൾക്കാം
അരനൂറ്റാണ്ടിലേറെയായി നഗരത്തിന്റെ ഹൃദയമിടിപ്പായിരിക്കുകയാണ് ഈ ടാക്സി സ്റ്റാൻഡ്. തലക്കുമുകളിൽ ബലക്ഷയത്തിന്റെ വാളുമായി കോട്ടയം നഗരസഭാ നിൽക്കുമ്പോൾ. ഇപ്പോഴും ശബ്ദിക്കുന്ന തിരുനക്കരയിലെ ഈ ലാൻഡ് ഫോൺ ഡ്രൈവർമാർക്ക് നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. വർഷങ്ങൾക്ക് മുമ്പ് മൊബൈൽ ഫോണുകൾ യാത്രകളെ കീഴടക്കും മുൻപാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുനക്കരയിലെ ടാക്സിസ്റ്റാന്റും ഓട്ടം വിളിച്ചാൽ ഓടയെത്താനുള്ള ലാൻഡ്ഫോണും സ്ഥാനം പിടിച്ചത്. അന്ന് മുതൽ ഇന്നുവരെ തിരുന്നക്കരയിലെ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഇടയിലുള്ള പാലമായി ഈ ലാൻഡ്ഫോൺ പ്രവർത്തിക്കുകയാണ്.
നാട്ടിലെ മറ്റെല്ലാ മേഖലയിൽ നിന്നും പടി കടത്തിവിട്ടിട്ടും ഇപ്പോഴും തിരുനക്കരയിൽ ചിലയ്ക്കുന്ന ഈ ലാൻഡ്ഫോൺ പ്രതീക്ഷയുടെ ഹൃദയമിടിപ്പാണ്.
തിരുനക്കര ബസ്റ്റാൻഡ് കെട്ടിടം . നഗരസഭാ പൊളിക്കാൻ എത്തുമ്പോൾ സ്വാഭാവികമായി ടാക്സി സ്റ്റാന്റും ഇവിടെ നിന്ന് മാറ്റേണ്ടിവരും ഈ ഒരു ആശങ്കയെ എങ്ങനെ മറികടക്കാൻ ആകുമെന്നാണ് ഡ്രൈവർമാർ ഉറ്റു നോക്കുന്നത്.