തിരുവാർപ്പ്: പുലർച്ചെ രണ്ടംഗ സംഘം വീട് കയറി അമ്മയെയും മകനെയും ആക്രമിച്ചതായി പരാതി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കിളിരൂരിലായിരുന്നു സംഭവം. കൊച്ചു പറമ്പിൽ ഓമന ബാബു, മകൻ പ്രമോദ് എന്നിവർക്കാണ് മർദ്ധനമേറ്റത്. വീടിന്റെ ജനൽ ചില്ലുകളും തകർത്തു. മർദ്ധനമേറ്റ ഇരുവരും കോട്ടയം ജില്ലാ ആശുപത്രിയിൽ ചികത്സ തേടി. മുൻ വൈരാഗ്യമാണ് വീട് കയറി ആക്രമണത്തിന് കാരണമെന്നാണ് സൂചന.
Advertisements