കോട്ടയം വൈക്കം എസ്.എച്ച്.ഒ അടക്കം സംസ്ഥാനത്ത് ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം

കോട്ടയം: വൈക്കം എസ്.എച്ച്.ഒ അടക്കം സംസ്ഥാനത്ത് ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം. വൈക്കം എസ്.എച്ച്.ഒ കെ.ജി കൃഷ്ണൻപോറ്റിയ്ക്ക് പകരം ആർ.രാജേന്ദ്രൻനായരെ നിയമിച്ചു. രാജേന്ദ്രൻ നായർ നിലവിൽ വെള്ളൂർ സ്റ്റേഷൻ ഹൗസ് ഓഫിസറാണ്. നിലവിൽ വൈക്കം എസ്.എച്ച്.ഒ ആയിരുന്ന കൃഷ്ണൻപോറ്റിയെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയിലേയ്ക്കാണ് നിയമനം നൽകിയിരിക്കുന്നത്. എസ്.നിയാസിനെ കേരള പൊലീസ് അക്കാദമിയിലേയ്ക്കു നിയമിച്ചിട്ടുണ്ട്. എ.അനിൽകുമാറിനെ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായി നിയമിച്ചിട്ടുണ്ട്. സുനിൽ തോമസിനെ ക്രൈംബ്രാഞ്ച് എക്കണോമിക്‌സ് ഒഫൻസ് വിംങ് കൊല്ലം, പത്തനംതിട്ട യൂണിറ്റിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. എം.ഷാജഹാനെ തൃശൂർ റൂറലിലെ മലക്കപ്പാറയിൽ നിന്നും കൈപ്പമംഗലത്ത് നിലവിൽ ഒഴിവുള്ള സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. വി.വി വിമലിനെ തൃശൂർ പീച്ചിയിൽ നിന്നും ഗുരുവായൂരിലേയ്ക്കു നിയമിച്ചു. വിജിലൻസിൽ നിന്നും വി.മുരളീധരൻ ആറ്റിങ്ങലിൽ എത്തുമ്പോൾ, ബിജു ജോൺ ലൂക്കോസിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles