വൈക്കം:പുതിയ അധ്യയന വർഷത്തിലേക്ക് പദമൂന്നാൻ മാതാവിന് പാദപൂജ ചെയ്ത് കുട്ടികള്‍.
പളളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്എന്ഡിപിശാഖയുടെ കീഴിലുളള പഴുതുവളളില് ക്ഷേത്രത്തിലാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി മാതൃപൂജ നടത്തിയത്. ക്ഷേത്രത്തിന് മുന്നില്‍ ക്രമീകരിച്ച പന്തലില്‍ കുട്ടികള്‍ മാതാപിതാക്കളുടെ പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് നടത്തിയത്. ആചാര്യന് കെ.എന്‍. ബാലാജി, ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകരഷിബുശാന്തികൾ എന്നിവർ മുഖ്യകാര്‍മ്മികരായിരുന്നു. ക്ഷേത്രത്തിലെ 15-ാമത് ഗുരുദേവ പ്രതിഷ്ഠ വാര്‍ഷികവും, ഗുരുകുലം പഠന കളരിയുടെ ഒന്നാം വാര്‍ഷികവും ഇതോടൊപ്പം നടത്തി.
ആര്. ശങ്കര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അശോക്. ബി.നായര്‍ ബോധവത്കരണ ക്ലാസെടുത്തു. ശാഖ പ്രസിഡന്റ് സത്യന് രാഘവന്, വൈസ് പ്രസിഡന്റ് ആര്. മനോജ്, സെക്രട്ടറി വി.ആര്.അഖില്‍, ശാഖ കമ്മറ്റി അംഗങ്ങൾ ,വനിത സംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമ ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് സന്തോഷ്, സെക്രട്ടറി എം. രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.