കോട്ടയം : കോട്ടയത്തിന്റെ ജനനായകൻ തോമസ് ചാഴിക്കാടൻ എംപിയുടെ കരുതലിൽ ഭിന്നശേഷി കുടുംബങ്ങൾക്ക് ചാരിറ്റി ഗോട്ട് ഫാമിന്റെ കൈത്താങ്ങ്. തോട്ടയ്ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ചാരിറ്റി ഗോട്ട് ഫാമാണ് ഭിന്നശേഷി കുടുംബങ്ങൾക്ക് തണലായി മാറുന്നത്. തിരഞ്ഞെടുക്കുന്ന 20 ഭിന്നശേഷി കുടുംബങ്ങൾക്ക് വരുമാന മാർഗമായി 2 പെൺ ആടുകളെ വീതം വിതരണം ചെയ്യുന്നതാണ് പദ്ധതി.ഫാമിന്റെ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. നിലവിൽ 20 ആടുകളാണ് ഫാമിൽ ഉള്ളത്. ഇവയെ വളർത്തി ഇവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് പിന്നീട് വിതരണം ചെയ്യും. ഫാമിന്റെ പ്രവർത്തനങ്ങളെ അഭിവന്ദ്യ മാർ ജോസഫ് പെരുത്തോട്ടം ആശീർവദിച്ചു. വേദനയനുഭിക്കുന്ന സമൂഹത്തിന് ആശ്വാസമാകുന്നവർക് ഇത് പ്രചോദനം ആകട്ടെ എന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ തോമസ് ചാഴിക്കാടൻ നിർവഹിച്ചു. ജോസഫ് എർവോട്ടിനേയും സൂസൻ ഏർവോട്ടിനേയും പിതാവ് മെമന്റോ നൽകി ആദരിച്ചു. ഫാ. തോമസ് കുളത്തുങ്കൽ സ്വാഗതവും പ്രോഗ്രാം ഓഫീസർ ജോൺ മാത്യു നന്ദിയും പറഞ്ഞു. ഫാമിന്റെ സുഗമമായ പ്രവർത്തനങ്ങളിൽ എം പി എന്ന നിലയിൽ പൂർണ്ണ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന് ചാഴിക്കാടൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി എംപി നടത്തിയ പ്രവർത്തനങ്ങളെ സ്മരിച്ച ചാരിറ്റി ഗോട്ട് ഫാം ഭാരവാഹികൾ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. എംപി ഫണ്ട് 100 ശതമാനം വിനിയോഗിച്ച ചാഴിക്കാടന്റെ പ്രവർത്തനങ്ങൾ നാടിന് ഏറെ പ്രയോജനകരമായി തീരുമെന്ന് ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി അധികൃതർ അറിയിച്ചു. ഇത് കൂടാതെ എം.പി ആയിരിക്കെ ഭിന്നശേഷി കുടുംബങ്ങൾക്ക് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അഭിമാനത്തോടെ മുന്നോട്ടു പോകാനുള്ള ജീവിത സാഹചര്യം ഒരുക്കി നൽകാനായത് തോമസ് ചാഴിക്കാടൻ എം.പി ചടങ്ങിൽ ഓർത്തെടുത്തു. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി നടത്തിയ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇനിയും താനുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് എംപി മടങ്ങിയത്. പരിപാടികൾക്ക് ശേഷം ഫാം സന്ദർശിച്ച് പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു.
ഇന്നലെ കുടുംബയോഗങ്ങളും വിവിധ ചെറിയ പരിപാടികളുമായാണ് സ്ഥാനാർത്ഥി മണ്ഡലത്തിൽ സജീവമായത്. കുടുംബയോഗങ്ങളിൽ പങ്കെടുത്ത സ്ഥാനാർത്ഥി, പാർട്ടി പ്രവർത്തകർക്കും എൽഡിഎഫ് പ്രവർത്തകർക്കും ഒപ്പം കൂടുതൽ സമയം ചിലവഴിയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അവലോകന പ്രവർത്തനങ്ങളിലാണ് സ്ഥാനാർത്ഥി സജീവമായത്.
കോട്ടയത്തിന്റെ ജനനായകന്റെ കരുതലിൽ ഭിന്നശേഷി കുടുംബങ്ങൾക്ക് കൈത്താങ്ങൊരുക്കി തോട്ടയ്ക്കാട്ടെ ചാരിറ്റി ഗോട്ട് ഫാം
Advertisements