ലഹരിയ്ക്കെതിരെ ജാഗ്രതാ ന്യൂസ് ലൈവിന്റെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി : സ്‌പോട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു 

കോട്ടയം: ലഹരിയെ അടിച്ചു പറത്തുക എന്ന ലക്ഷ്യത്തോടെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ സ്‌പോട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജാഗ്രത ന്യൂസ് ലൈവ് ന്യൂസ് എഡിറ്റർ രാകേഷ് കൃഷ്ണ , കോ ഓർഡിനേറ്റർമാരായ അഖിൽ ചെറിയാൻ , ശംഭു , ജാഗ്രത ന്യൂസ് സ്പോട്സ് കമ്മിറ്റി അംഗങ്ങളായ റോണി ബാബു , സൂര്യ ശങ്കർ , പ്രശാന്ത് ജോസഫ് , വിഷ്ണു പ്രതാപ് , ബബിലു ഫെലിക്സ് രാജ് എന്നിവർ പ്രസംഗിച്ചു. ഡി ലെവൽ, ഓപ്പൺ മത്സരങ്ങളിലായി രാജ്യാന്തര നാഷണൽ താരങ്ങൾ അടക്കം നൂറുകണക്കിന് മത്സരാർത്ഥികൾ ജാഗ്രത ന്യൂസ് ലൈവിന്റെ ഷട്ടിൽ ടൂർണമെന്റിൽ പങ്കെടുക്കുകയാണ്. ഇന്നും നാളെയുമായാണ് ടൂർണമെന്റ് നടക്കുക. വൈ.എം.സി.എ ഷട്ടിൽ ബാഡ്മിന്റൺ കമ്മിറ്റിയാണ് ടൂർണമെന്റിന്റെ ക്രമീകരണങ്ങൾ ഒരുക്കിയത്. ആൽക്കോൺ കൺസ്ട്രക്ഷൻസാണ് ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർമാർ. കോട്ടയം കുറവിലങ്ങാട് എം.ജെ ആന്റ് കമ്പനി, ക്യാപിറ്റൽ ഫിൻ, കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്റർ എന്നിവരാണ് പരിപാടിയുടെ സഹ പ്രായോജകർ.

Advertisements

Hot Topics

Related Articles