കോട്ടയം ഈരാറ്റുപേട്ടയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

ഈരാറ്റുപേട്ട: കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തീക്കോയി പടിക്കാമറ്റത്തിൽ പി.പി. സോമൻ (63) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് ഏഴ് മണിയോടെ തീക്കോയി എസ്.ബി.ഐ. ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം.
ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷീബ. മക്കൾ: അഖില, അജിത്ത്, അബിത്ത്. മരുമക്കൾ: കല, ഗോപിക. സംസ്കാരം നടത്തി .

Advertisements

Hot Topics

Related Articles