കോട്ടയം കടുത്തുരുത്തിയിൽ ബാറിനുള്ളിൽ യുവാവിന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം : മർദ്ദനമേറ്റയാൽ ദാരുണമായി കൊല്ലപ്പെട്ടു : നാലുപേർ പോലീസ് കസ്റ്റഡിയിൽ

കോട്ടയം : ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയുണ്ടായ തർക്കത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തി യുവാവിന് സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം. മർദ്ദനമേറ്റ് അവശനിലയിലായ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് വീട്ടിൽ ഉപേക്ഷിച്ച ശേഷം മടങ്ങി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് രാവിലെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട നാല് യുവാക്കളെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി സോഡിയാക് ബാറിൽ വച്ച് ക്രൂരമായി മർദനമേറ്റ പാലകര സ്വദേശി രാജേഷ് (ജിം – 53) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ യുവാക്കൾ ചേർന്ന് ബാറിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും യുവാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ക്രൂരമായി മർദ്ദനമേറ്റയാളെ സുഹൃത്തുക്കൾ ചേർന്ന് വാഹനത്തിൽ വീട്ടിലെത്തിച്ചു. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ ഇയാളെ വീട്ടിൽ ഉപേക്ഷിച്ച ശേഷം സുഹൃത്തുക്കൾ രക്ഷപ്പെടുകയും ചെയ്തു. രാവിലെ ബന്ധുക്കൾ എത്തി നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുകൾ വിവരം കടുത്തുരുത്തി പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തത്തിൽ പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത കടുത്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.