സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്ര പോയ സംഘത്തിന്റെ കാർ അപകടത്തിൽ പെട്ട് ഈരാറ്റുപേട്ട സ്വദേശി മരിച്ചു: അപകടം തമിഴ്നാട്ടിലെ വത്തൽഗുണ്ടിൽ 

ഈരാറ്റുപേട്ട: സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്ര പോയ സംഘത്തിന്റെ കാർ അപകടത്തിൽ പെട്ട് ഈരാറ്റുപേട്ട സ്വദേശി മരിച്ചു. തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിലാണ് ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചത്. കാറിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം.

Advertisements

 കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ്. കുട്ടികൾ ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ് . അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പമാണ് ഇന്ന് വെളുപ്പിന് വിനോദയാത്ര പോയത്.

Hot Topics

Related Articles