വൈക്കം:വൈക്കം താലൂക്ക് ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തിയേറ്ററിലേക്ക് മിനി സർജറി ടേബിൾ എമർജിംഗ് വൈക്കത്തുകാർ വാട്സ്ആപ് കൂട്ടായ്മ നൽകി.ആശുപത്രിയിലെ ഡോ.രമൺരാജേന്ദ്രൻ അറിയിച്ചതിനെ തുടർന്നാണ് വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക കൊണ്ട് മിനി സർജറി ടേബിൾ വാങ്ങി നൽകിയത്. എമർജിംഗ് വാട്ട്സ്ആപ്പ് കൂട്ടായ്മ ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് മിനി സർജറി ടേബിൾ ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകറിന് കൈമാറി. അജുരാജപ്പൻ,ആർ. അഭിലാഷ്,സഹർ സമീർ,ആശുപത്രി ആർഎംഒ ഡോ. എസ്. കെ.ഷീബ,സർജൻ ഡോ.രമൺ രാജേന്ദ്രൻ, ഡോ.മനോജ്,ഡോ.ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements