ഫൈബർ വള്ളത്തിൽ വിശാനിറങ്ങി ; കാറ്റ് അടിച്ച് വള്ളവും വലയും ചരിഞ്ഞു : കോട്ടയം കൊല്ലാട് പാറക്കൽ കടവിൽ യുവാക്കൾ മുങ്ങി മരിച്ചത് ഇങ്ങനെ

കോട്ടയം : കൊല്ലാട് പാറയ്ക്കൽ ക്കടവിൽ രണ്ട് യുവാക്കൾ വെള്ളത്തിൽ മുങ്ങി മരിയ്ക്കാൻ ഇടയായത് ഫൈബർ വെള്ളം മുങ്ങി ഉണ്ടായ അപകടത്തെ തുടർന്ന്. കനത്ത മഴയത്തും കാറ്റത്തും ഫൈബർ വള്ളത്തിൽ വല വീശാനാണ് സഹോദരന്മാരും സുഹൃത്തുക്കളുമായ മൂന്നംഗ സംഘം എത്തിയത്. വള്ളത്തിൽ പാട ശേഖരത്തിന് നടുവിൽ ഇവർ വല വീശുന്നതിനിടെ കനത്ത കാറ്റിൽ വലയുടെ താളം തെറ്റുകയും , വള്ളം മറിയുകയുമായിരുന്നു. കണ്ണെത്താ ദൂരത്തോളം വെള്ളം നിറഞ്ഞുകിടന്ന പാടശേഖത്തിൽ അൽപ്പനേരം നീന്തൽ അറിയാത്ത ഇരുവരും വള്ളത്തിൽ പിടിച്ചു കിടന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു. മരിച്ച ജോബിയുടെ സഹോദരനാണ് ജോഷി.മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽ പെട്ടത്.ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വള്ളത്തിൽ ചൂണ്ടയിട്ട് പാടശേഖരത്തിൽ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. നീന്തൽ അറിയാവുന്ന ജോഷി നീന്തൽ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചു. രണ്ടു പേരും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറയുന്നു. എന്നാൽ, വള്ളം മുങ്ങിയതോടെ രണ്ടു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Hot Topics

Related Articles