ചിങ്ങവനം : കോട്ടയം നഗരസഭയിൽ പെൻഷൻ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലും, നഗരസഭയിലെ 52 വാർഡിലെയും 2023 -2024 വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സ്രിഷ്ടിച്ച ഇടതുപക്ഷ കൗൺസിലറുടെ വികസന വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് കോൺഗ്രസ് ചിങ്ങവനത്ത് മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ വേഴക്കാട്ടിൻെറ് അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസി സെൻ്റ് സിബി ജോൺ, ഡി.സി.സി.മെമ്പർ ബിജു എസ് കുമാർ, കെ.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Advertisements