കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടം; ബസ് തട്ടി സ്‌കൂട്ടർ റോഡിൽ വീണു; ബസ് ഉപേക്ഷിച്ച് ഡ്രൈവറും ജീവനക്കാരും ഓടിരക്ഷപെട്ടു; സംഭവം ഇന്ന് ഉച്ചയ്ക്ക്

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടം. ബസ് തട്ടി റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാർ മരിച്ചതായി സംശയിച്ച് ബസ് ഉപേക്ഷിച്ച് ഡ്രൈവറും ജീവനക്കാരും ഓടിരക്ഷപെട്ടു. അപകടത്തെ തുടർന്ന് നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ തിരുനക്കര മൈതാനത്തിനു സമീപമായിരുന്നു അപകടം. കോട്ടയം കല്ലറ ഇടയാഴം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തിരുനക്ക മൈതാനം ഭാഗത്ത് തിരിയുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാരൻ റോഡിൽ വീണു. ഇതോടെ ബസിന്റെ ചക്രങ്ങൾ ഇയാളുടെ ശരീരത്തിൽ കയറിയതായി സംശയിച്ച് ജീവനക്കാർ ബസ് ഉപേക്ഷിച്ച ശേഷം ഓടിരക്ഷപെട്ടു. ഇതേ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്കും ഉണ്ടായി. പൊലീസ് എത്തിയാണ് വാഹനം നടുറോഡിൽ നിന്നും നീക്കിയത്.

Advertisements

Hot Topics

Related Articles