കോട്ടയം ജില്ലയുടെ പിറന്നാൾ : പ്രസ്ക്ലബ് ടീമും പൊലീസ് ടീമും ക്രിക്കറ്റിൽ ഏറ്റുമുട്ടി ; ജില്ലാ പോലീസ് മേധാവി നയിച്ച പൊലീസ് ടീമിന് വിജയം 

കോട്ടയം : എൻ്റെ കോട്ടയം @ 75 ക്രിക്കറ്റ് മത്സരത്തിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നയിച്ച ജില്ലാ പൊലീസ്  ടീമിന് വിജയം. കോട്ടയം ജില്ല രൂപീകൃതമായതിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പൊലീസ് ടീമും മാധ്യമപ്രവർത്തകരുടെ ടീം പ്രസ് ക്ലബ് XI  തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ പൊലീസ് ടീമിനു വിജയം. മാന്നാനം  കെ.ഇ.കോളജ് മൈതാനിയിൽ നടന്ന  മത്സരത്തിൽ 30 റൺസിനാണ് പൊലീസ് ടീം വിജയിച്ചത്. 

Advertisements

സ്കോർ : പൊലീസ് ടീം : 6 ഓവറിൽ 69/5


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസ് ക്ലബ്ബ് XI : 6 ഓവറിൽ 39/4. പൊലീസ് ടീമിലെ വി.എസ്.സനൽകുമാറിനെ മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുത്തു. പോലീസ് ടീമിനെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കും, പ്രസ് ക്ലബ്ബ് ടീമിനെ ട്വൻ്റി ഫോർ ന്യൂസ് കോട്ടയം ബ്യൂറോ ചീഫ് ടോബി ജോൺസനുമാണ് നയിച്ചത്. വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കും പ്രസ് ക്ലബ്ബ് പ്രസിഡൻ്റ്  ജോസഫ് സെബാസ്റ്റ്യനും ചേർന്നു സമ്മാനദാനം നിർവഹിച്ചു.

Hot Topics

Related Articles