പനച്ചിക്കാട് : കേളമംഗലം ഗ്രൂപ്പിൻ്റെ തകർച്ചയ്ക്കിടെ ചർച്ചയായി സി പി എം നേതാവിൻ്റെ വിലാസം മാറ്റം. പനച്ചിക്കാട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ “കേളമംഗലം” എന്ന മേൽവിലാസം ബാങ്ക് പ്രസിഡന്റ് പ്രസിഡൻ്റ് ഒഴിവാക്കിയതാണ് കേളമംഗലം ഗ്രൂപ്പിൻ്റെ തകർച്ചയ്ക്കിടെ ചർച്ചയാകുന്നത്. മുൻപ് കേളമംഗലം എന്ന കുടുംബപേരിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രമുള്ള സിപിഎം നേതാവ് കെ ജെ അനിൽകുമാർ , ഇക്കുറി ബാങ്ക് തിരഞ്ഞെടുപ്പിൽ ചാന്നാനിക്കാട് നന്ദനം എന്ന് സ്വന്തം വീട്ടുകാരിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്.
കേളമംഗലം ഫൈനാൻസ് , കേളമംഗലം നിധി ലിമിറ്റഡ് ,കേളമംഗലം ജൂവലേഴ്സ് , കേളമംഗലം ടെക്സ്റ്റയിൽസ് എന്നീ വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ ബ്രാൻഡ് ചെയ്ത പ്രശസ്തമായ “കേളമംഗലം” എന്ന മേൽവിലാസം ഒഴിവാക്കി ബാങ്ക് തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചത് എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. പനച്ചിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായ ഇദേഹം തന്നെയാണ് തെരഞ്ഞെടുപ്പ് പരസ്യ ബോർഡുകളിലും നോട്ടീസിലും ലഘുലേഖകളിലുമെല്ലാം ബോധപൂർവ്വം സ്വന്തം മേൽവിലാസം ഒഴിവാക്കിയിരുന്നത് എന്നതാണ് കൗതുകം. കേളമംഗലം സ്ഥാപനങ്ങളുടെ പേരിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പു മുൻകൂട്ടി കണ്ടാണ് ഇദ്ദേഹം കുടുംബപേര് തിരഞ്ഞെടുപ്പിൽ മാറ്റിവെച്ചത് എന്നാണ് ആരോപണം. 2019 -ൽ നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ ഇദേഹം മത്സര രംഗത്തിറങ്ങിയത് “കേളമംഗലം”എന്ന മേൽവിലാസത്തിലായിരുന്നു . 2024 ജൂലൈ 28 ന് പനച്ചിക്കാട് സഹകരണബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മേൽവിലാസത്തിൽ വന്ന ഈ മാറ്റമെന്നത് ശ്രദ്ധേയമാണ് .