കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വാളകം, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാത്തൂർപടി, നെടുംപൊയ്ക,വട്ടക്കുന്ന്, പട്ടുനൂൽ, പുതുവയൽ ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പാലാ സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9.00 മുതൽ 2.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആലാംമ്പള്ളി, പൊത്തൻ പുറം, ഇല ക്കൊടിഞ്ഞി, കാഞ്ഞിരക്കാട്, .താലൂക്ക് ആശുപത്രി,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5  വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മറ്റപ്പള്ളി ക്ലൂണി സ്കൂൾ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കവണാറ്റിൻകര മുതൽ ചക്രം പടി വരെയുള്ള പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. വകത്താനം  കെ എസ് ഇ ബി  ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഉദിക്കൽ, ചൊരുക്കുംമ്പാറ, പുകടിയിൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കാർമ്മൽമഠം, മുട്ടത്തുപടി , പുതുച്ചിറ ,  സങ്കേതം , പി എച്ച് സി പുതുച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പമ്പ് ഹൌസ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30മുതൽ  2മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  ആശാഭവൻ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോയിപ്രം സ്കൂൾ, മോർകുളങ്ങര ബൈപ്പാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.