ഈരാറ്റുപേട്ട: അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മുൻ എം എൽ എ പി. സി ജോർജ്. ഈ തൊഴിലാളികൾ നിർമ്മാണ മേഖലയിൽ ഉൾപ്പടെ ഈ നാടിന്റെ അഭിവാജ്യ ഘടകങ്ങളാണ്. അവരെ ഒഴിവാക്കാൻ നമ്മുക്ക് കഴിയില്ല, എന്നാൽ ഇവിടെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ അവർ ആരാണ്,എന്താണ്, എവിടുന്നാണ്, അവരുടെ സ്വഭാവം എന്താണ് എന്ന് നമ്മൾ പഠിച്ചേ മതിയാവൂ. അതിനായി സർക്കാർ പോലീസ് സംവിധാനം ഉണർന്ന് പ്രവർത്തിക്കണം.
ഇവിടെയെത്തുന്ന ഓരോ അന്യസംസ്ഥാന തൊഴിലാളിക്കും അവരുടെ നാട്ടിൽ നിന്നുള്ള പോലീസ് ക്ലിയർനസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും , ഇവിടെ വരികയും പോകുകയും ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ശക്തമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ സ്ഫോടനത്മകമായ സാഹചര്യത്തിലാണ് കേരളം മുമ്പോട്ട് പോകുന്നത്. സർക്കാർ നടപടി എടുത്തേ മതിയാകൂ.