കോട്ടയം: സംസ്ഥാനത്ത് 15 എസ്ഐമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം. 419 ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരെ സ്ഥലം മാറ്റിയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എസ്എച്ച്ഒമാരുടെ സ്ഥലം മാറ്റം. പി.സി സഞ്ജയ്കുമാർ (പടിഞ്ഞാറേക്കര, വയനാട്), ഉമേഷ് കെ (കുറ്റ്യാടി, കോഴിക്കോട്), കെ.വി ഹരിക്കുട്ടൻ (കുടിയാന്മല, കണ്ണൂർ), സുബിൻ തങ്കച്ചൻ (പാലോട് തിരുവനന്തപുരം), വി.എസ് നിതീഷ് (പേരാമംഗലം, തൃശൂർ), എം.ഷമീർ (ശ്രീകൃഷ്ണപുരം, പാലക്കാട്), എം.കെ ഷമീർ (കൊളത്തൂർ, മലപ്പുറം), കെ.കെ രാജേഷ്കുമാർ (മംഗലംഡാം, പാലക്കാട്), പി.ബി അനീഷ് (മണ്ണൂത്തി, തൃശൂർ), എസ്.അനീഷ്കുമാർ (അഗളി, പാലക്കാട്), എസ്.സജികുമാർ (ഹേമാംബിക നഗർ, പാലക്കാട്), എസ്.രജീഷ് (കരിപ്പൂർ , മലപ്പുറം), ആർ.ബിനു (വടക്കേക്കാട് , തൃശൂർ), സി.ആർ അനിൽകുമാർ (ഉള്ളിക്കൽ, കണ്ണൂർ റൂറൽ), കെ.എച്ച് റനീഷ് (എസ്.എസ്.ബി, പാലക്കാട്) എന്നിവരാണ് പുതിയതായി ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചവർ.
തമ്പാനൂരിൽ നിന്നും ചിങ്ങവനത്ത് പ്രകാശ് ആർ.ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയി എത്തും. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നരവമ്മൂട് സ്റ്റേഷനിൽ നിന്നും എം.ശ്രീകുമാർ എസ്എച്ച്ഒ ആയി എത്തും. മാരാനല്ലൂർ സ്റ്റേഷനിൽ നിന്നും അനൂപ്.ജി മണർകാട് സ്റ്റേഷനിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയി എത്തും. കുമരകത്ത് പനങ്ങോട് സ്റ്റേഷനിൽ നിന്നും ഷാനിഫ് എച്ച്.എസ് എസ്.എച്ച്.ഒ ആയി എത്തും. കിടങ്ങൂരിൽ ടി.ശാന്തികുമാർ പൊഴിയൂരിൽ നിന്നും എത്തി ചുമതലയേറ്റെടുക്കം. മേലുകാവിൽ ഏലിയാസ് പി.ജോർജ് കരിയിലക്കുളങ്ങരയിൽ നിന്നും എസ്എച്ച്ഒ ആയി എത്തും. വൈക്കത്ത് എസ്.ദ്വിജേഷ് അമ്പലപ്പുഴയിൽ നിന്നും എത്തി ചുമതലയേറ്റെടുക്കും. ചങ്ങനാശേരിയിൽ ചേർത്തല എസ്എച്ച്ഒ ആയ വിനോദ്കുമാർ ബി.ആകും പുതിയ എസ്എച്ച്ഒ. ഈരാറ്റുപേട്ടയിൽ നിലവിൽ തൃക്കുന്നപ്പുഴയിലെ എസ്എച്ച്ഒ ആയ സുബ്രഹ്മണ്യൻ ടി.എസ് ചുമതലയേറ്റെടുക്കും. തിടനാട് ഹോണി എച്ച്.എൽ കാളിയാർ പൊലീസ് സ്റ്റേഷനിൽ നിന്നും എത്തി ചുമതലയേറ്റെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തങ്കമണി എസ്എച്ച് ഒ ആയ സന്തോഷ് കെ.എം ആണ് അയർക്കുന്നത്തെ പുതിയ ഇൻസ്പെക്ടർ. പാലായിൽ ജോബിൻ ആന്റണി കുമളിയിൽ നിന്നും ഇൻസ്പെക്ടറായി എത്തും. ഗാന്ധിനഗറിൽ സെനോദ് കെ.കരിമണലിൽ നിന്നും എസ്.എച്ച്.ഒ ആയി എത്തും. തലയോലപ്പറമ്പിൽ ഇടുക്കി സൈബർ ക്രൈം എസ്എച്ച്ഒ ശിവകുമാർ ടി.എസ് ചുമതലയേൽക്കും. കോട്ടയം ഈസ്റ്റിൽ എറണാകുളം സെൻട്രലിലെ നിലവിലെ എസ്എച്ച്ഒ അനീഷ് ജോയി ചുമതലയേറ്റെടുക്കും. കാഞ്ഞിരപ്പള്ളിയിൽ എറണാകുളം സൗത്ത് എസ്എച്ച്ഒ ആയി ജോലി ചെയ്യുന്ന ഫൈസൽ എം.എസ് ചുമതലയേറ്റെടുക്കും. മട്ടാഞ്ചേരിയിൽ നിന്നും തൃദീപ് ചന്ദ്രൻ മുണ്ടക്കയത്ത് ചുമതലയേറ്റെടുക്കും. മരങ്ങാട്ടുപ്പള്ളിയിൽ മഞ്ജിത്ത് ലാൽ പി.എസ് മുളവുകാട് സ്റ്റേഷനിൽ നിന്നും എത്തി ചുമതലയേറ്റെടുക്കും. പള്ളിക്കത്തോട് സ്റ്റേഷനിൽ കൊച്ചി മെട്രോ എസ്.എച്ച്.ഒ ആയ മനോജ് കെ.എൻ ചുമതലയേറ്റെടുക്കും. ഏറ്റുമാനൂരിൽ ഷോജോ വർഗീസ് പറവൂർ നോർത്തിൽ നിന്നും എത്തി ചുമതലയേൽക്കും. കല്ലൂർക്കാട് എറണാകുളം റൂറലിൽ നിന്നും ഉണ്ണികൃഷ്ണൻ കെ. രാമപുരത്ത് ചുമതലയേറ്റെടുക്കും. മണിമലയിൽ ജയപ്രസാദ് കെ.പി ചോറ്റാനിക്കരയിൽ നിന്നും എത്തി ചുമതലയേൽക്കും. കുറവിലങ്ങാട് നോബിൾ പി.ജെ കൂത്താട്ടുകുളത്തു നിന്നും എത്തും. കറുകച്ചാലിൽ ജയകുമാർ എസ് ആലപ്പുഴ ക്രൈബ്രാഞ്ചിൽ നിന്നും എത്തും. വെള്ളൂരിൽ മുഹമ്മദ് നിസാർ കെ.എ ക്രൈം ബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് ക്രൈംബ്രാഞ്ചിൽ നിന്നും എത്തി ചുമതലയേറ്റെടുക്കും.
കോട്ടയം ഈസ്റ്റിൽ നിന്നും യു.ശ്രീജിത്ത് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേയ്ക്കു പോകും. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ കെ.ആർ പ്രശാന്ത്കുമാർ ഫോർട്ട് കൊച്ചിയിലേയ്ക്കു പോകും. റിച്ചാർഡ് വർഗീസ് ചങ്ങനാശേരിയിൽ നിന്നും മുല്ലപ്പെരിയാറിലേയ്ക്കും, പ്രസാദ് എബ്രഹാം വർഗീസ് ഏറ്റുമാനൂരിൽ നിന്നും ബാലരാമപുരത്തേയ്ക്കും സ്ഥലം മാറി പോകും. നിർമ്മൽ ബോസ് കാഞ്ഞിരപ്പള്ളിയിൽ നിന്നും പുന്നപ്രയിലേയ്ക്കു പോകുമ്പോൾ, പാലായിൽ നിന്നും കെ.പി ടോംസൺ ആലപ്പുഴ സൗത്തിലേയ്ക്കാണ് പോകുന്നത്. വൈക്കത്തു നിന്നും രാജേന്ദ്രൻ നായർ പോത്തൻകോട്ടേയ്ക്കും, കടുത്തുരുത്തിയിൽ നിന്നും സജീവ് ചന്ദ്രൻ കോവളത്തേയ്ക്കും സ്ഥലം മാറി പോകും. രാമപുരത്തെ നിലവിലെ എസ്എച്ച്.ഒ അഭിലാഷ് കുമാർ ചെങ്ങന്നൂരിലേയ്ക്കാണ് മാറി പോകുന്നത്.
വി.എസ് അനിൽകുമാർ ചിങ്ങവനത്തു നിന്നും ഇൻഫോപാർക്കിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച് പോകും. വി.കെ ജയപ്രകാശ് മണിമലയിൽ നിന്നും അഞ്ചു തെങ്ങിലേയ്ക്കും കെ.ഷിജി ഗാന്ധിനഗറിൽ നിന്നും കാലടിയിലേയ്ക്കും പോകും. കെ.കെ പ്രശോഭ് കറുകച്ചാലിൽ നിന്നും പെരുവന്താനത്തേയ്ക്കാണ് പോകുന്നത്. ടി.എസ് റെനീഷ് കിടങ്ങൂരിൽ നിന്നും ചേരാനല്ലൂരിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച് പോകും. എ.എസ് അൻസിൽ കുമരകത്തു നിന്നും കൂത്താട്ടുകുളത്തേയ്ക്കം, ടി.ശ്രീജിത്ത് കുറവിലങ്ങാട് നിന്നും ചിറ്റാറിലേയ്ക്കും പോകും. അനിൽ ജോർജ് മണർകാട് നിന്നും പുത്തൻവേലിക്കരയിലേയ്ക്കാണ് സ്ഥലം മാറി പോകുന്നത്. മുണ്ടക്കയത്ത് നിന്നും എ.ഷൈൻകുമാർ പത്തനംതിട്ട ഏനാത്തിലേയ്ക്ക് സ്ഥലം മാറും. എ.അജീഷ് കുമാർ മരങ്ങാട്ടുപള്ളിയിൽ നിന്നും വണ്ടൂരിലേയ്ക്കു സ്ഥലം മാറി പോകും. മേലുകാവിൽ നിന്നും രഞ്ജിത്ത് വിശ്വനാഥൻ ബിനാനി പുരത്തേയ്ക്കു സ്ഥലം മാറി പോകും. പള്ളിക്കത്തോട്ടിൽ നിന്നും കെ.ബി ഹരികൃഷ്ണൻ എടത്തലയിലേയ്ക്കാണ് സ്ഥലം മാറി പോകുന്നത്. കെ.ആർ ബിജു തലയോലപ്പറമ്പിൽ നിന്നും വടക്കേക്കര പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറി പോകും. ഉമാറൂൾ ഫാറൂഖി എം.ടി തിടനാട് നിന്നും ക്രൈംബ്രാഞ്ച് പത്തനംതിട്ടയിലേയ്ക്കും സ്ഥലം മാറി പോകും.