കോട്ടയം തിരുവാതുക്കൽ വേളൂരിൽ കനത്ത കാറ്റും മഴയും : വീടുകൾക്ക് വ്യാപക നാശം 

കോട്ടയം : തിരുവാതുക്കൽ വേളൂരിൽ കനത്ത കാറ്റും മഴയും. പ്രദേശത്തെ വീടുകൾക്ക് വ്യാപക നാശം. വേളൂർ കല്ലുപുരയ്ക്കൽ ഭഗവതി പറമ്പിൽ അരുണിൻ്റെ വീടാണ് തകർന്നത്. വേളൂർ ഭഗവതിപ്പറമ്പിൽ സുജാതയുടെയും, വേളൂർ ചപ്പുഴശേരിൽ കെ.ജി കുസുമകുമാരിയുടെ വീടും തകർന്നിട്ടുണ്ട്. ഇത് കൂടാതെ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വൻ നാശ നഷ്ടം ഉണ്ടായത്. പ്രദേശത്തെ വീടുകൾക്ക് മുകളിൽ മരം ആടക്കമുള്ളവ വീണിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധവും മുടങ്ങിയിട്ടുണ്ട്. 

Advertisements

Hot Topics

Related Articles