പാലാ : യുഡിഎഫ് പ്രസിഡൻറ് സ്ഥാനം വാഗ്ദാനം ചെയ്തതോടെ മാണി ഗ്രൂപ്പിൽ നിന്നും രാജിവച്ച ചാർലി ഐസക്ക് മൂന്നിലവിൽ പഞ്ചായത്ത് പ്രസിഡണ്ടായി. കോട്ടയം മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ്
തിരഞ്ഞെടുപ്പിലാണ് രാഷ്ട്രീയ നാടകം അരങ്ങേറിയത്. മാണിഗ്രൂപ്പിൽ നിന്നും രാവിലെ രാജിവെച്ച അംഗമാണ് യു ഡി എഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് ഫ്രണ്ട് എം നേതാവ് ചാർളി ഐസക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എൽ ഡി എഫ് – അഞ്ച് , യു ഡി എഫ് – എട്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020 ൽ ജോസഫ് ഗ്രൂപ്പിൽ നിന്നും ജയിച്ച ചാർളി പിന്നീട് മാണി ഗ്രൂപ്പിൽ ചേർന്നിരുന്നു. യു ഡി എഫ് പ്രസിഡൻ്റ് സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചാർളി യു ഡി എഫ് പാളയത്തിൽ തിരിച്ചെത്തിയത്.
യുഡിഎഫ് പ്രസിഡൻറ് സ്ഥാനം വാഗ്ദാനം ചെയ്തു: മാണി ഗ്രൂപ്പിൽ നിന്നും രാജിവച്ചു : രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മൂന്നിലവിൽ യുഡിഎഫ് അംഗം പ്രസിഡൻറ്
Advertisements