കുറിച്ചി : പകർച്ചവ്യാധി പ്രതിരോധം : സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും എൻ എസ് എസ് വോളണ്ടിയർമാരും ചേർന്ന് കോധവത്കരണ പരിപാടികൾ നടത്തി. പകർച്ചവ്യാധി നിർമ്മാർജ്ജനത്തിന്റെ ഭാഗമായി നാലാം വാർഡിലെ എണ്ണക്കാ ച്ചിറയിൽ എ വി എച്ച് എസ് എസിലെ എൻ എസ് എസ് വോളണ്ടിയർമാരും സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും സംയുക്തമായി കിണർ ക്ലോറി നേഷൻ, ഉറവിട നശീകരണം ആരോഗ്യ ബോധവൽക്കരണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു .
പഞ്ചായത്തംഗം പ്രീതാ കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിമോൾ വി ജെ, അധ്യാപകരായ രമ്യ ആർ കൃഷ്ണൻ, ശരണ്യ മധുസൂദനൻ ആശ വർക്കർമാരായ എലിസബേത്ത് ജോയ്, സുജാത സദാശിവൻ എന്നിവരും പങ്കെടുത്തു.
Advertisements