കോട്ടയം : നാഗമ്പടം പ്രൈവറ്റ് ബസ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന സ്വകാര്യ ബസുകളിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലും ജിപിഎസ് റീചാർജ് ചെയ്യാത്തതുമായ വാഹനങ്ങളാണ് പരിശോധനയിൽ കുടുങ്ങിയത് കോട്ടയം എൻഫോഴ്സ്മെന്റ്ആർ ടി ഓ സി ശ്യാം എൻറെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന 25 സ്വകാര്യ ബസ്സുകൾ പരിശോധിച്ചതിൽ ആറു വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി ഈ വാഹനങ്ങൾ സ്പീഡ് ഗവർണർ കടിപ്പിച്ച് അതാത് രജിസ്ട്രിംഗ് അതോറിറ്റി മുൻപാകെ വാഹന ഹാജരാക്കിയ ശേഷം സർവീസ് നടത്താൻ പാടുള്ളൂ, മിക്ക വാഹനങ്ങളിലും ജിപിഎസ് റീചാർജ് ചെയ്യാത്ത നിലയിലാണ് കണ്ടെത്തിയത് ഇത്തരം വാഹനങ്ങൾ ജിപിഎസ് റീചാർജ് ചെയ്തശേഷം കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ് മുൻപാകെ സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദ്ദേശം നൽകി, വാഹന പരിശോധന കോട്ടയം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ജോസഫ്, ആശാ കുമാർ ബി. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, മനോജ് കുമാർ,സെന്തിൽ, സുരേഷ് കുമാർ, രജീഷ് , ജെറാൾഡ് വിൽസ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു ബസ്റ്റാൻഡുകളിലും വാഹന പരിശോധന നടത്തുന്നതാണ്.