കോട്ടയം: ബിജെപി നേതാവ് പി.സി ജോർജിന് ജാമ്യം അനുവദിച്ചു. വിദ്വേഷ പരാമർശക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ജോർജിന് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ജോർജ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജോർജ്. ഇതിനിടെയാണ് ഇപ്പോൾ ജോർജിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Advertisements