കോട്ടയം മണർകാട് – അയർക്കുന്നം റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും; ബസുകളിൽ ഏറെയും ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരെന്ന് ആരോപണം

കോട്ടയം: മണർകാട് അയർക്കുന്നം റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും പതിവാകുന്നതായി പരാതി. കെ.കെ റോഡിൽ നിന്നും മണർകാട് റൂട്ടിൽ പ്രവേശിക്കുന്ന ബസുകളാണ് അമിത വേഗത്തിൽ പായുന്നത്. ഇത് സാധാരണക്കാരായ ആളുകൾക്ക് ഭീഷണി ആകുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. പാലാ , അയർക്കുന്നും, പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് അമിത വേഗത്തിൽ പായുന്നത്. യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയും നൽകാതെയാണ് സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും. ഇത്തരത്തിൽ അമിത വേഗത്തിൽ പായുന്ന ബസുകളുടെ മുന്നിൽ നിന്നും ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ അടക്കമുള്ള ചെറു വാഹനങ്ങൾ മാറി രക്ഷപെടുകയാണ് പതിവ്. മണർകാട് മാലം ഭാഗത്തെ വളവുകളിൽ സ്വകാര്യ ബസുകൾ അമിത വേഗത്തിൽ വീശിയെടുക്കുമ്പോൾ സാധാരണക്കാരായ യാത്രക്കാർ ഭീതിയോടെയാണ് ഇരിക്കുന്നത്. ഇത്തരത്തിൽ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംങൂം മൂലം പലരും പരാതിപ്പെടുന്നുമുണ്ട്. എന്നാൽ, സ്വകാര്യ ബസുകളിലെ ജീവനക്കാരും ഡ്രൈവർമാരും വേഗം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഈ ഡ്രൈവർമാരിൽ പലരും ലഹരി അടക്കമുള്ളവ ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. മണർകാട് റൂട്ടിൽ അപകടം ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisements

Hot Topics

Related Articles