കോട്ടയം : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാർ നിയന്ത്രണം വിട്ട് നവദമ്പതികളടക്കം സഞ്ചരിച്ച കാർ ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപമാണ് ദേശീയ പാത 183ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് മരിച്ചത്.
Advertisements
അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻ്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.. വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്. ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.