കഴിഞ്ഞതവണ ഉണ്ടായ വെള്ളപ്പൊക്കം ഇനി ഉണ്ടാകില്ല ! കടകൾക്കൊന്നും കേടുപാടുകൾ സംഭവിക്കില്ല ; നഗരസഭയുടെ ഉറപ്പ് നാട്ടകം നിവാസികൾക്ക് ; എല്ലാത്തിലും പഴികേൾക്കുന്ന നഗരസഭയുടെ മാതൃകാപരമായ പ്രവർത്തനം നാട്ടകത്ത് 

കോട്ടയം : കഴിഞ്ഞതവണ ഉണ്ടായ വെള്ളപ്പൊക്കം ഇനി ഉണ്ടാകില്ലെന്നും, കടകളെല്ലാം സേഫ് ആയിരിക്കുമെന്നും ഉറപ്പുനൽകി കോട്ടയം നഗരസഭ. നാട്ടകത്തെ പ്രദേശവാസികൾക്കാണ് നഗരസഭയുടെ ഉറപ്പ്. വെറും ഉറപ്പല്ല, എന്തിലും ഏതിലും പഴി കേൾക്കുന്ന നഗരസഭ ഇത്തവണ മഴക്കാലപൂർവ്വ ശുചീകരണം കൃത്യമായി നടത്തിയാണ് പ്രദേശത്തെ വെള്ളക്കെട്ടിൽ നിന്നും രക്ഷിച്ചത്. എംസി റോഡിൽ മറിയപ്പള്ളി നാട്ടകം പ്രദേശത്തെ ഓടകൾ പൂർണമായും വൃത്തിയാക്കിയാണ് നഗരസഭ ഇക്കുറി ക്യൂക്ക് ആക്ഷനുമായി രംഗത്തെത്തിയത്. 

Advertisements

കഴിഞ്ഞ തവണ ഓടുനിറഞ്ഞു വെള്ളം കയറി വ്യാപകമായ നാശനഷ്ടം ഉണ്ടായ നാട്ടകം പോളിടെക്നിക് കോളേജിനു മുൻവശത്തെ ഓടകൾ നശരസഭ ക്ലീൻ ചെയ്തു. 600 മീറ്റർ വരുന്ന ഓടയാണ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം വൃത്തിയാക്കിയത്. വലിയ മഴ തുടങ്ങും മുൻപ് തന്നെ ഈ പ്രദേശത്തെ ഓടകൾ എല്ലാം വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കുകയാണ് നഗരസഭ ലക്ഷ്യമിട്ടത്: ഇതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ ഈ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വ്യാപക നാശനഷ്ട മുണ്ടായിരുന്നു. നാട്ടകം പോളിടെക്നിക്കിന് എതിർവശത്ത് പ്രവർത്തിക്കുന്ന അക്ഷയ സെൻ്ററിലും , അക്വേറിയത്തിലും , പുംകുടി ഫോഴ്സിലും ആണ് കഴിഞ്ഞ തവണ വെള്ളം നിറഞ്ഞ് വലിയ നാശനഷ്ടം ഉണ്ടായത്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളക്കെട്ട് അടക്കമുള്ള നാശനഷ്ടങ്ങൾ ജാഗ്രത ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്. ഇതേ തുടർന്ന് നഗരസഭ അധികൃതർ ഇടപെട്ട് ഓട വൃത്തിയാക്കുന്ന നടപടികൾ കഴിഞ്ഞതവണ സ്വീകരിച്ചിരുന്നു. നഗരസഭ അംഗം ദീപാ മോൾ, വ്യാപാര പ്രതിനിധിയും മുൻ കൗൺസിലറുമായ അനീഷ് വരമ്പിനകം, നഗരസഭാ ആരോഗ്യ വിഭാഗം സീനിയർ ഹെൽത്ത് ഇൻസ്പെകർ രാജേഷ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പക്ടർ ദീപക്ക് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.